
ശരീര വ്യായാമത്തിനും പേശികളുടെ വളർച്ചയ്ക്കും പ്രോട്ടീൻ അത്യാവശ്യ ഘടകമാണ്. സസ്യാഹാരത്തിലും സസ്യേതര ഭക്ഷണത്തിലും ഇത് ലഭ്യമാണ്. അത്തരത്തിൽ കുറഞ്ഞ കലോറിയിൽ മികച്ച പ്രോട്ടീൻ നൽകുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് ചിക്കൻ. അതിനാൽ തന്നെ പല ബോഡീ ബിൽഡേഴ്സിൻ്റെയും പ്രിയപ്പെട്ട ഭക്ഷണം കൂടിയാണ് ചിക്കൻ. ഇതിൽ പ്രോട്ടീൻ മാത്രമല്ല മറ്റ് നിരവധി സുപ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
എന്നാൽ എല്ലാവർക്കും അനുയോജ്യമായ ഒരു ഭക്ഷണമല്ല ചിക്കൻ. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാനോ വർദ്ധിപ്പിക്കാനോ ആഗ്രഹിക്കുന്നവർ, അല്ലെങ്കിൽ സമീകൃതാഹാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക്. കോഴിയുടെ എല്ലാ ഭാഗങ്ങളും ഒരേ പോഷക ഗുണങ്ങൾ അല്ല നൽകുന്നത്. ചിക്കൻ പ്രോട്ടീൻ പേശികളെ നന്നാക്കാൻ സഹായിക്കുകയും വ്യായാമത്തിനു ശേഷമുള്ള ശരീരത്തിൻ്റെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന ബി വിറ്റാമിനുകളും നിയാസിനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കോഴിയിറച്ചിയിലെ സെലിനിയം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ പ്രതിരോധശേഷി, ദഹനം, ഹോർമോൺ ഉത്പാദനം എന്നിവയെ പിന്തുണയ്ക്കുന്നു. കേടായ കോശങ്ങൾ നന്നാക്കാൻ സെലിനിയം സഹായിക്കുകയും ചിലതരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
കോഴിയിറച്ചിയിലെ പ്രോട്ടീൻ ഉള്ളടക്കത്തിന്റെ കാര്യത്തിൽ, ഓരോ ഭാഗങ്ങളും വ്യത്യാസപ്പെടുന്നു. 100 ഗ്രാം വേവിച്ച, തൊലിയില്ലാത്ത ചിക്കൻ ബ്രെസ്റ്റിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്. ചിക്കൻ വിംഗ്സിൽ 30.5 ഗ്രാം പ്രോട്ടീൻ, 8.1 ഗ്രാം കൊഴുപ്പ്, 290 കിലോ കലോറി എന്നിവയുണ്ട്. അതേസമയം ചിക്കൻ തുടകളിൽ 26 ഗ്രാം പ്രോട്ടീൻ, 10.9 ഗ്രാം കൊഴുപ്പ്, 209 കിലോ കലോറി എന്നിവയുണ്ട്. മുഴുവൻ കോഴിയിറച്ചിയിൽ ശരാശരി 24 ഗ്രാം പ്രോട്ടീൻ, 13.4 ഗ്രാം കൊഴുപ്പ്, 239 കിലോ കലോറി എന്നിവ 100 ഗ്രാമിൽ ഉണ്ട്.
ചിക്കൻ ബ്രെസ്റ്റിൽ 100 ഗ്രാമിന് ഏറ്റവും ഉയർന്ന പ്രോട്ടീൻ (31 ഗ്രാം) ഉം ഏറ്റവും കുറഞ്ഞ കൊഴുപ്പും (3.6 ഗ്രാം) അടങ്ങിയിരിക്കുന്നു. ഇതിൽ 165 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീരഭാരം കുറയ്ക്കാനോ പേശികൾ മെലിഞ്ഞിരിക്കാനോ ശ്രമിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. കൂടാതെ വ്യായാമത്തിന് ശേഷം വേഗത്തിൽ സുഖം പ്രാപിക്കാനും ഇത് സഹായിക്കുന്നു. അത്ലറ്റുകളും തീവ്രമായ വ്യായാമ ദിനചര്യകളുള്ളവരും പലപ്പോഴും ചിക്കൻ ബ്രെസ്റ്റ് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെടുന്നു.
തുടകൾ, ചിറകുകൾ എന്നിവയിൽ കൊഴുപ്പും കലോറിയും കൂടുതലാണ്. ശരീരഭാരം കൂട്ടാനോ പേശികളുടെ അളവ് വർദ്ധിപ്പിക്കാനോ ലക്ഷ്യമിടുന്നവർക്ക് ഇവ അനുയോജ്യമാണ്. ഉദാഹരണത്തിന്, ഒരു ചിക്കൻ വിംഗിസിൽ 290 കിലോ കലോറി വരെ അടങ്ങിയിരിക്കാം. കോഴി തൊലിയിലും കൊഴുപ്പ് വളരെ കൂടുതലാണ്. ഈ കൊഴുപ്പിൽ ചിലത് ആരോഗ്യകരമാണെങ്കിലും, തൊലി നീക്കം ചെയ്യുന്നത് കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
ചിക്കൻ പാചകം ചെയ്യാൻ ഏറ്റവും നല്ല മാർഗം ഏതാണ്?
ചിക്കൻ പല തരത്തിൽ തയ്യാറാക്കാം, പക്ഷേ വേവിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്. ഇത് പോഷകമൂല്യം നിലനിർത്തുന്നു. മറുവശത്ത്, വറുത്ത ചിക്കൻ കഴിയുന്നത്ര ഒഴിവാക്കണം. ഇത് ഉയർന്ന കലോറിയും കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാൽ തൊലിയില്ലാത്ത, വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ചിക്കൻ ബ്രെസ്റ്റ് മികച്ച തിരഞ്ഞെടുപ്പാണ്. പേശികൾ വർദ്ധിപ്പിക്കുകയോ ശരീരഭാരം വർദ്ധിപ്പിക്കുകയോ ആണ് ലക്ഷ്യമെങ്കിൽ, തുടകൾ, ചിറകുകൾ തുടങ്ങിയ ഭാഗങ്ങൾ അനുയോജ്യമാണ്. കാരണം അവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിരിക്കുന്നു.
Content Highlights- Chicken breast or leg… which is better for gym goers?