താമസക്കാരുടെ എണ്ണം 40 ലക്ഷത്തിലേക്ക് അടുക്കുന്നു; ദുബായിൽ ജനസംഖ്യയിൽ വൻ വർദ്ധന

വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ താമസക്കാര്‍ ദുബായില്‍ എത്തുന്നതാണ് ജനസംഖ്യ വര്‍ദ്ധനവിന് കാരണം.

താമസക്കാരുടെ എണ്ണം 40 ലക്ഷത്തിലേക്ക് അടുക്കുന്നു; ദുബായിൽ ജനസംഖ്യയിൽ വൻ വർദ്ധന
dot image

ദുബായിലെ ജനസംഖ്യയില്‍ വന്‍ വര്‍ദ്ധന. എമിറേറ്റിലെ താമസക്കാരുടെ എണ്ണം 40 ലക്ഷത്തിലേക്ക് അടുക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ജനസംഖ്യയില്‍ ഇരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം 39,99,247 ആണ് ഇപ്പോള്‍ ദുബായിലെ ജനസംഖ്യ. അധികം വൈകാതെ ഇത് 40 ലക്ഷത്തിലേക്ക് എത്തും.

വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ താമസക്കാര്‍ ദുബായില്‍ എത്തുന്നതാണ് ജനസംഖ്യ വര്‍ദ്ധനവിന് കാരണം. വിദേശ പ്രൊഫഷണലുകളും തൊഴിലാളികളും നിക്ഷേപകരുമെല്ലാം സുരക്ഷിത ഇടമായാണ് ദുബായിയെ കാണുന്നത്. 2011-ല്‍ ദുബായിലെ ജനസംഖ്യ 20 ലക്ഷം കടന്നിരുന്നു. കൊവിഡിന് ശേഷം ജനസംഖ്യ വര്‍ദ്ധനവിന് വേഗം കൂടിയതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ, യു.കെ, റഷ്യ, ആഫ്രിക്ക, തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ദുബായിലേക്ക് കുടിയേറുന്നത്. 2021-ല്‍ മാത്രം 30,000 ബ്രിട്ടീഷ് പൗരന്‍മാര്‍ ദുബായിലേക്കെത്തി. 2023-ല്‍ ഇത് 40,000മായി ഉയര്‍ന്നു. 2,40.000 ബ്രിട്ടീഷുകാര്‍ ദുബായില്‍ നിലവില്‍ താമസിക്കുന്നുണ്ട്.

ദുബായിലെ കോടിശ്വരന്‍മാരുടെ എണ്ണവും കൂടുകയാണ്. 2024-ലെ കണക്കുകള്‍ പ്രകാരം 81,200 അതിസമ്പന്നരാണ് ദുബായിലുള്ളത്. അടുത്ത 10 വര്‍ഷത്തിനകം സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാനും വിദേശവ്യാപാരം വര്‍ദ്ധിപ്പിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദുബായ് ലക്ഷ്യമിടുന്നുണ്ട്.

Content Highlights: Dubai’s population just hit 4 million

dot image
To advertise here,contact us
dot image