
കെസിഎല്ലിൽ വെടിക്കെട്ട് പ്രകടനം തുടർന്ന് തൃശൂർ ടൈറ്റൻസ് ഓപ്പണർ അഹമ്മദ് ഇമ്രാൻ. അദാനി ട്രിവാനൻഡ്രം റോയല്‍സിനെതിരെയുള്ള മത്സരത്തിൽ 98 റൺസാണ് താരം അടിച്ചുക്കൂട്ടിയത്. സെഞ്ച്വറിക്ക് തൊട്ടരികെ വീണെങ്കിലും വളരെ മികച്ച ഇന്നിങ്‌സാണ് താരം കാഴ്ചവെച്ചത്. വെറും 49 പന്തിൽ നാല് കൂറ്റൻ സിക്‌സറും 13 ഫോറുമടക്കമാണ് ഇമ്രാൻ 98 റൺസ് സ്വന്തമാക്കിയത്. 200 പ്രഹരശേഷിയിലാണ് ഇമ്രാന്റെ ബാറ്റിങ്.
ഇമ്രാന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച അക്ഷയ് മനോഹറിന്റെയും മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടാൻ തൃശൂരിനായി . 22 പന്തിൽ നിന്നും ഏഴ് സിക്‌സറടിച്ചുകൊണ്ട് 54 റൺസാണ് അക്ഷയ് അടിച്ചെടുത്തത്. ഓപ്പണർ ആനന്ദ് കൃഷ്ണൻ 32 റൺസും ഷോൺ റോജർ 31 റൺസും സ്വന്തമാക്കി.
റോയല്‍സിനായി നിഖിൽ എം രണ്ട് വിക്കറ്റും ആസിഫ് സലാം, അബ്ദുൽ ബാസിത് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
കെസിഎല്ലിന്റെ രണ്ടാം പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇമ്രാൻ. സൂപ്പർതാരം സഞ്ജു സാംസാണാണ് രണ്ടാം സ്ഥാനത്തുള്ളത്.
Content Highlights-Ahammed Imran Continues his form in KCl