
തമിഴ് സിനിമയിൽ ഒരു തിരിച്ചുവരവ് നടത്താനൊരുങ്ങി നടി അനശ്വര രാജൻ. സൗന്ദര്യ രജനികാന്ത് നിർമിക്കുന്ന ചിത്രത്തിലാണ് അനശ്വര നായികയായി എത്തുന്നത്. 'ടൂറിസ്റ്റ് ഫാമിലി' സിനിമയുടെ സംവിധായകൻ അഭിഷാൻ ജിവിന്താണ് നായകനായി എത്തുന്നത്. ഇതുവരെ പേര് നൽകിയിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
Official - TouristFamily Director Abishan Debuting as hero & Anaswara Rajan Debuting into Tamil🌟♥️
— AmuthaBharathi (@CinemaWithAB) August 27, 2025
Shooting in progress 🎬
Produced by MRP Entertainment & Soundarya Rajinikanth !! pic.twitter.com/n0uQzM0mRM
അനശ്വര ഇതിന് മുൻപ് തമിഴിൽ അഭിനയിച്ച രാംഗി, തഗ്സ് എന്നീ സിനിമകൾ വേണ്ട വിധത്തിൽ പ്രശസ്തി നേടിയില്ലെങ്കിലും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. മധൻ എന്ന നവാഗത സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിൽ നൽകിയ നടി എന്നാണ് അനശ്വരയുടെ പോസ്റ്ററിൽ അണിയറപ്രവർത്തകർ നൽകിയത്. മോനിഷ എന്നാണ് കഥാപാത്രമായിട്ടാണ് നടി ചിത്രത്തിൽ അഭിനയിക്കുന്നത്.
അതേസമയം, അനശ്വരയുടെ 'മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ' എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. തിയേറ്ററിൽ വലിയ പരാജയം നേരിട്ട സിനിമ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിട്ടും മോശം അഭിപ്രായമാണ് നേടിയത്. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളോട് നായികയായ അനശ്വര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ രംഗത്തുവന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദീപു കരുണാകരന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് അനശ്വര രാജനും മറുപടിയുമായി എത്തിയിരുന്നു. പിന്നീട് സിനിമാ സംഘടനകളുടെ ഇടപെടലിലൂടെ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.
Content Highlights: Anaswara Rajan new tamil movie announced