
ദുബായിയുടെ ആകാശത്ത് കൂടി വാഹനങ്ങളില്‍ പറക്കാന്‍ ഇനി അധിക നാള്‍ കാത്തിരിക്കേണ്ടതില്ല. ആകാശ ടാക്‌സികള്‍
ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമുളള ആദ്യ വെര്‍ട്ടിപോര്‍ട്ട് ദുബായിൽ അടുത്ത വര്‍ഷം ആദ്യത്തോടെ പൂര്‍ത്തിയാകും. എയര്‍ ടാക്സികളുടെ അവകസാനവട്ട പരീക്ഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് ആകാശ ടാക്സികള്‍ക്ക് പറന്നിറങ്ങുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള ആദ്യ വെര്‍ട്ടിപോര്‍ട്ട് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഒന്നാം പാദത്തില്‍ തന്നെ പൂര്‍ത്തിയാകുമെന്നും പദ്ധതിക്ക് നേതൃത്വം നല്‍കുന്ന യുഎസ് കമ്പനിയായ ജോബി ഏവിയേഷന്‍ വ്യക്തമാക്കി. പാം ജുമൈറ, ഡൗണ്‍ടൗണ്‍, ദുബായ് മറീന എന്നിവിടങ്ങളിലും വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കും.
ദുബായ് ആര്‍ടിഎ, സ്‌കൈപോര്‍ട്സ്, ജോബി ഏവിയേഷന്‍ എന്നിവര്‍ സഹകരിച്ചാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ആകാശടാക്സി സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജൂണ്‍-ജൂലൈ മാസങ്ങളിലായി ആകാശ ടാക്സിയുടെ നിരവധി പരീക്ഷണ പറക്കലുകള്‍ ദുബായില്‍ നടത്തിയിരുന്നു.
വേനല്‍ക്കാലത്തെ പ്രവര്‍ത്തനങ്ങളും വെല്ലുവിളികളുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വൈദ്യുത എയര്‍ ടാക്‌സി ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കുന്ന നഗരമായി ദുബായി മാറും. ജോബി ഏവിയേഷന്‍ ആയിരിക്കും എയര്‍ ടാക്‌സികള്‍ ലഭ്യമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.
Content Highlights: Flying taxi in Dubai: First vertiport at DXB to be ready in Q1 2026 ahead of rollout