ബിഗ് ടിക്കറ്റ് വീണ്ടും മലയാളിക്ക്; ഇത്തവണ സമ്മാനം അടിച്ചത് കൊല്ലം സ്വദേശിക്ക്

സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഒന്നും മിണ്ടാൻ പോലും സാധിച്ചില്ലെന്ന് അജയ് പറഞ്ഞു

dot image

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയവരിൽ ഒരു മലയാളി. ഒരു മലയാളിയടക്കം മൂന്ന് ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശിക്കുമാണ് സമ്മാനത്തുക അടിച്ചത്.

ഏഴ് വർഷമായി ദുബൈയിൽ പർച്ചേസ് ഓഫിസറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അജയ് കൃഷ്ണകുമാർ ജയൻ(32) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഒരു വർഷം മുമ്പമാണ് സമൂഹമാധ്യമത്തിലൂടെ അജയ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അതിന് ശേഷം സുഹൃത്തുക്കളുമൊത്ത് ഒരു ഗ്രൂപ്പായി ടിക്കറ്റ് എടുക്കാനാരംഭിച്ചു.

സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഒന്നും മിണ്ടാൻ പോലും സാധിച്ചില്ലെന്ന് അജയ് പറഞ്ഞു. സമ്മാനത്തുക ഗ്രൂപ്പിലെ അംഗങ്ങളുമായി പങ്കുവയ്ക്കുമെന്നും അജയ് വ്യക്തമാക്കുന്നു.

15 വർഷമായി സൗദിയിൽ ജോലി ചെയ്തുവരുന്ന സമീർ അഹമ്മദ് സുസ്മിത എന്നിവരാണ് സമ്മാനം ലഭിച്ച മറ്റ് ഇന്ത്യക്കാർ. 22 വയസ്സുകാരനായ മുഹമ്മദ് അർസാദ് ആലമാണ് സമ്മാനം ലഭിച്ച ബംഗ്ലാദേശുകാരൻ. ഓഗസറ്റ് മൂന്നിന് അബുദാബിയിൽ നടക്കുന്ന ഗ്രാൻഡ പ്രൈസ് നറുക്കെടുപ്പിന് മുൻപുള്ള അവസാനത്തെ പ്രതിവാര നറുക്കെടുപ്പാണിത്. അന്ന് പ്രധാന സമ്മാനത്തിനൊപ്പം ആറ് പേർക്ക് 50,000 ദിർഹം വീതം സമ്മാനമായി ലഭിക്കും.

Content Highlights- Another Malayali won prize in Abudhabi Big Ticket

dot image
To advertise here,contact us
dot image