
ഷാര്‍ജ സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പ് സ്ഥാപനങ്ങളിലായി 400 ജോലി ഒഴിവുകള്‍ സൃഷ്ടിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്കി.
എമിറേറ്റ്സിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കായിരിക്കും ഈ നിയമനങ്ങള്‍ നടത്തുക. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഭരണ സേവനങ്ങള്‍, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലായിട്ടായിരിക്കും ഒഴിവുകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നാണ് പ്രതീക്ഷ.സൂക്ഷ്മമായ അപേക്ഷാ സമര്‍പ്പണവും തിരഞ്ഞെടുപ്പുമുള്ള പ്രക്രിയകളിലൂടെയാവും നിയമനങ്ങള്‍ നടക്കുക.
സര്‍ക്കാരിന്റെ സ്വദേശിവല്‍ക്കരണ നയം ശക്തിപ്പെടുത്തുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ഷാര്‍ജയിലെ യുവാക്കളും തൊഴില്‍ അന്വേഷകരുമായ സ്വദേശികള്‍ക്ക് ഈ തീരുമാനം ആശ്വാസമാകും. സ്വദേശിവത്കരണം വേഗത്തിലാക്കുക, യുവാക്കള്‍ക്ക് സ്ഥിരതയുള്ള തൊഴില്‍ ലഭ്യമാക്കുക, സര്‍ക്കാര്‍ സംവിധാനങ്ങളിലെ സേവന നിലവാരം ഉയര്‍ത്തുക, ആധുനിക പ്രവര്‍ത്തനക്ഷമതയുള്ള ഭരണസംവിധാനത്തിനായി പുതുതലമുറയെ ഉള്‍പ്പെടുത്തുക, വിദേശികളെ ആശ്രയിക്കാതെ സ്വദേശികളില്‍ നിന്ന് തന്നെ കഴിവും സേവനവും പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്രകാരം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.
Content Highlights :400 job vacancies in various departments and institutions under the Sharjah Government