
ദുബായ്: കരാമയില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ മലയാളി മരിച്ചു. തലശ്ശേരി പുല്ലോള് സ്വദേശി നഹീല് നിസാര് (26) ആണ് മരിച്ചത്. ഇതോടെ അപകടത്തില് മരിച്ചവരുടെ എണ്ണം മൂന്നായി.
ദുബായ് റാശിദ് ആശുപത്രിയില് ഗുരുതരാവസ്ഥയില് ചികിത്സയിലായിരുന്നു യുവാവ്. ഡമാക്ക് ഹോള്ഡിങ് ജീവനക്കാരനാണ് നിഹാല്. മൃതദേഹം ദുബായില് തന്നെ ഖബറടക്കും എന്ന് ബന്ധുക്കള് അറിയിച്ചു.
പരിക്കേറ്റ പലസ്തീനികൾക്കായിആംബുലൻസുകൾ അയച്ച് സൗദി അറേബ്യകഴിഞ്ഞ മാസം 17-ാം തീയതിയാണ് കരാമ ബിന് ഹൈദര് ബില്ഡിങ്ങില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പരവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, തലശ്ശേരി സ്വദേശി നിധിന് ദാസ് എന്നിവരാണ് നേരത്തെ മരിച്ചത്. അപകടത്തില് പരിക്കേറ്റവരില് ഒരാള് കൂടി ചികിത്സയില് തുടരുകയാണ്.