ബഹ്‌റൈൻ–സൗദി യാത്രാപാതയിൽ നാളെ മുതൽ മാറ്റങ്ങൾ; കോസ്‌വേയിൽ ട്രാഫിക് സുഗമമാക്കാൻ പുതിയ നടപടി

യാത്ര തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഡ്രൈവർമാർ കൃത്യമായ ദിശാസൂചനകൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ

ബഹ്‌റൈൻ–സൗദി യാത്രാപാതയിൽ നാളെ മുതൽ മാറ്റങ്ങൾ; കോസ്‌വേയിൽ ട്രാഫിക് സുഗമമാക്കാൻ പുതിയ നടപടി
dot image

ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പുതിയ ടോൾ ഗേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോസ്‌വേയിൽ പുതിയ ഗതാഗത ക്രമീകരണങ്ങളും വഴിതിരിച്ചുവിടലുകളും നടപ്പിലാക്കുന്നത്. നാളെ (തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലെ അൽ ഖോബർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ഈ പുതിയ ട്രാഫിക് വഴിതിരിച്ചുവിടൽ ബാധകമാകുന്നത്. നിർമ്മാണ ജോലികൾ നടക്കുന്നതിനാലാണ് പാതയിൽ ഈ ക്രമീകരണം വരുത്തിയിരിക്കുന്നത്. യാത്ര തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഡ്രൈവർമാർ കൃത്യമായ ദിശാസൂചനകൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പാതയിലെ തിരക്ക് കുറയ്ക്കാനും ടോൾ നടപടികൾ കൂടുതൽ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ടോൾ ഗേറ്റ് സ്ഥാപിക്കുന്നത്. യാത്രാസമയത്ത് ഉണ്ടാകാനിടയുള്ള ചെറിയ താമസം ഒഴിവാക്കാൻ യാത്രക്കാർ മുൻകൂട്ടി സമയം കണ്ടെത്തി യാത്ര തിരിക്കണമെന്നും ഗതാഗത സൂചനാ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: Traffic arrangements on the King Fahd Causeway will change from October 19, 2026, for vehicles travelling from Bahrain towards Al Khobar in Saudi Arabia. Motorists are advised to follow diversion signs.

dot image
To advertise here,contact us
dot image