'ഇറാന്റെ നടപടി ആഗോള സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നു, ഹൂതികൾക്കുള്ള പിന്തുണ അവസാനിപ്പിക്കണം': G7 രാജ്യങ്ങൾ

സൗദി അറേബ്യയ്ക്ക് എതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്ത ജി7 കൂട്ടായ്മ അപലപിച്ചു

'ഇറാന്റെ നടപടി ആഗോള സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നു, ഹൂതികൾക്കുള്ള പിന്തുണ അവസാനിപ്പിക്കണം': G7 രാജ്യങ്ങൾ
dot image

ന്യൂയോര്‍ക്ക്: യമനിലെ ഹൂതി വിമതര്‍ക്കുള്ള സൈനിക സഹായം ഇറാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി7 രാജ്യങ്ങള്‍. യുഎന്‍ ഐക്യരാഷ്ട്ര സമിതി യോഗത്തിനിടെ ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിക്കപ്പെട്ടത്. ഇറാന്റെ നടപടികള്‍ അന്താരാഷ്ട്ര വ്യാപാരത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ആഗോള സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നുവെന്നും ജി7 കുറ്റപ്പെടുത്തി. ഹൂതികള്‍ക്ക് ഇനിയും പിന്തുണ നല്‍കിയാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം അധികരിക്കുമെന്നും പ്രാദേശിക - ആഗോള തലത്തിലുള്ള ഊര്‍ജ്ജ സുരക്ഷയെ ഇത് സാരമായി ബാധിക്കുമെന്നും ജി7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഹൂതികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. യുഎസ്, ജപ്പാന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍ രാജ്യങ്ങളിലെ വിദേശമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇറാന്റെ അപലപനീയമായ നിരന്തരമായുള്ള നടപടികള്‍ അപകടകരമായ രീതിയില്‍ വര്‍ധിച്ചുവരികയാണെന്നും ഇത് മൂലം സംഘര്‍ഷം കൂടുതല്‍ വഷളാകുകയാണെന്നും കൂട്ടായ്മ തുറന്നടിച്ചു. പിന്നാലെ സൗദി അറേബ്യയ്ക്ക് എതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്ത ജി7 കൂട്ടായ്മ അപലപിച്ചു. ചെങ്കടലിലെ സിവിലിയന്‍ ഷിപ്പിന് നേരെയുള്ള സൈനിക നീക്കങ്ങളും ഭീഷണിയും ആക്രമണങ്ങളും ഹൂതികള്‍ എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ജി7 ആവശ്യപ്പെട്ടു.

അതേസമയം ഹൂതികള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ സൗദിക്ക് സഹായവുമായി ബ്രിട്ടന്‍ രംഗത്തെത്തി. സൗദി വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം അറിയിച്ചു. ഹൂതികള്‍ വ്യോമാക്രമണം കടുപ്പിച്ചതോടെ സൗദി ബ്രിട്ടന്റെ സഹായം തേടിയിരുന്നു. എയര്‍ - ടു- എയര്‍ റീഫ്യൂവലിങ് പ്രവര്‍ത്തികള്‍ക്കായി ബ്രിട്ടന്‍ വരും ദിവസങ്ങളില്‍ തങ്ങളുടെ വോയേജര്‍ വിമാനത്തെ വിന്യസിക്കും.

പതിറ്റാണ്ടുകളായി സൗദിയുടെ ഏറ്റവും അടുത്ത സൈനിക സഖ്യ രാജ്യമാണ് ബ്രിട്ടന്‍. സൗദിക്ക് ഏറ്റവുമധികം ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ബ്രിട്ടൻ. ഇറാനെതിരെയുള്ള യുഎസ് - ഇസ്രയേല്‍ നീക്കത്തിനിടെ, ഇറാനിയന്‍ മിസൈലുകളില്‍ നിന്നും സൗദിക്ക് സംരക്ഷണം നല്‍കാന്‍ ബ്രിട്ടന്‍ തങ്ങളുടെ Sky Sabre വ്യോമ പ്രതിരോധ സംവിധാനത്തെ വിന്യസിച്ചിരുന്നു. നിലവില്‍ യമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ സൗദി വ്യോമാക്രമണം കടുപ്പിച്ചിട്ടുണ്ട്. തായിസ് പ്രവിശ്യയിലെ കേന്ദ്രങ്ങളാണ് സൗദി ലക്ഷ്യമിട്ടത്.

Content Highlights: G7 countries said Iran’s actions pose risks to global economic stability and urged Tehran to end support for the Houthis

dot image
To advertise here,contact us
dot image