സൗദി അറേബ്യയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേരുൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം

കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും പൂർണ്ണമായി തകർന്ന നിലയിലാണ്

സൗദി അറേബ്യയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേരുൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം
dot image

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ-അഹ്സ ഗവർണറേറ്റിലെ അൽ-ഉഖൈർ - അൽ-ഉയൂൺ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു കുടുംബത്തിലെ ഏഴ് പേരും ഉൾപ്പെടുന്നു.

ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന പിതാവ്, മാതാവ്, മൂന്ന് ആൺമക്കൾ, രണ്ട് പെൺമക്കൾ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും അപകട സ്ഥലത്തുതന്നെ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും പൂർണ്ണമായി തകർന്ന നിലയിലാണ്.

അപകടവിവരം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി തകർന്ന വാഹനങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. എന്നാൽ അപകടത്തിൽപ്പെട്ട എല്ലാവരും മരണപ്പെടുകയായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.

വാഹനം പെട്ടെന്ന് വെട്ടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് കിഴക്കൻ പ്രവിശ്യാ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയായി വരികയാണ്. അൽ-അഹ്സ ഗവർണറേറ്റിനെ തീരദേശ മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയിലാണ് ഈ ദാരുണ സംഭവം നടന്നത്.

Content Highlights: Saudi Arabia road accident, Saudi accident, Al-Ahsa accident, nine killed Saudi Arabia, seven family members killed, Al-Uqair Al-Uyoun road, Saudi road crash, fatal accident Saudi Arabia, Saudi Arabia accident news

dot image
To advertise here,contact us
dot image