

സിനിമ പോലെ തന്നെ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സിനിമയിലെ എല്ലാ പാട്ടുകള്‍ക്കും ആരാധകര്‍ ഉണ്ടാകുക എന്ന് പറയുന്നത് അപൂര്‍വം സംഭവിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ഈ പാട്ടുകളുടെയെല്ലാം പൊതുവായ ആശയം മാജിക് ആണെന്ന് പറയുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാര്‍. സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശശികുമാര്‍ ഇക്കാര്യം പറഞ്ഞത്.
'ബെത്ലഹേം കുടുംബ യൂണിറ്റില്‍ ആദ്യമുണ്ടായ പാട്ട് മാന്ത്രികമാണ്. മാജിക് എന്ന ആശയം അവതരിപ്പിക്കാമെന്നു കരുതി ചെയ്തതാണ്. 'ഫീലിങ് ഓഫ് ഫസ്റ്റ് ലൗ' അല്ലെങ്കില്‍ പുതിയ എന്തോ ഒരു എക്‌സൈറ്റ്‌മെന്റ് എന്നത് മാജിക്കലാണല്ലോ. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ പെട്ടെന്ന് ഒരാളുടെ കടന്നു വരവോടെ എന്തൊക്കെയോ മാറ്റം ജീവിതത്തില്‍ ഉണ്ടാവുകയാണ്. എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന വികാരത്തെയാണ് മാന്ത്രികം എന്നു വിശേഷിപ്പിക്കുന്നത്. ആദ്യം എഴുതിയത് മായികം എന്നായിരുന്നു. പിന്നീടത് മാന്ത്രികം എന്നാക്കി.
വാക്കുകളും ചെയ്തികളും യാന്ത്രികമായി തോന്നുന്നു. ഭാവന കാടുകേറിപ്പോകുന്നു. എന്നും ശ്വസിക്കുന്ന കാറ്റിന് ഇന്ന് ലില്ലി പൂത്ത വാസന അനുഭവപ്പെടുന്നു. അവളുടെ കണ്ണുകള്‍ ഒരു കൊള്ളിമീന്‍ പോലെ, അഥവാ ഉല്‍ക്കപോലെ കണ്ണില്‍ കൊണ്ട് എന്റെ വേദന പുഞ്ചിരിക്കുന്നു. എന്താണീ സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥ. അതിനെ മാജിക്കായി തന്നെ അഡ്രസ് ചെയ്യാമെന്നു കരുതിയാണ് മാന്ത്രികം എഴുതിയത്.
അപ്പോള്‍ വിഷ്ണു വിജയ് പറഞ്ഞത് നമുക്ക് ഇതുതന്നെ ഒരു കോമണ്‍ തീമായി വെച്ചിട്ട് അടുത്ത പാട്ടുചെയ്യുമ്പോള്‍ മാജിക്കിന്റെ തന്നെ മറ്റൊരു വാക്ക് ഉപയോ?ഗിക്കാമെന്ന്. അങ്ങനെയാണ് അവരുടെ യാത്ര കാണിക്കുന്ന പാട്ടിന് വര്‍ണജാലം എന്ന പേരിട്ടത്. പിന്നീട് സുഹൈല്‍ വന്ന് മറ്റൊരു ക്ലൈമാക്‌സ് വേര്‍ഷന്‍ എഴുതിയപ്പോള്‍ അതു തന്നെ തുടര്‍ന്നുകൊണ്ടാണ് ഇന്ദ്രജാലം എന്ന പാട്ടെഴുതിയത്.
മുട്ടായ് വണ്ടി എന്ന പാട്ടിലും അടിസ്ഥാനപരമായി മാജിക്കിനെപറ്റിയാണ് സംസാരിക്കുന്നത്. പക്ഷേ വേറെ രീതിയിലാണെന്നേയുള്ളൂ. അതിന്റെ പദസമ്പത്ത് കുറച്ചുകൂടി കുട്ടികള്‍ പറയുന്നതുപോലെയാണെന്നേയുള്ളൂ. എന്താണ് എനിക്ക് ചുറ്റും സംഭവിക്കുന്നത് എന്നുതന്നെയാണ് ആ പാട്ടും പറഞ്ഞുവെക്കുന്നത്. പക്ഷേ ആ പാട്ട് നിവിന്റെ കാഴ്ചപ്പാടിലല്ല. മറിച്ച് മമിതയുടെ കാഴ്ചപ്പാടിലോ അല്ലെങ്കില്‍ പുറത്തുനിന്നൊരാളുടെ കാഴ്ചപ്പാടിലോ ആണ്'-വിഷ്ണു വിജയ് പറയുന്നു.
Content Highlights:Vinayak Sasikumar says that all the songs in Bethlehem Kudumba unit were created with the intention of presenting the concept of magic.