മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് പടം ചെയ്യണം എന്നുണ്ട്, പക്ഷേ.. വെല്ലുവിളികൾ തുറന്നുപറഞ്ഞ് ഗിരീഷ് എ.ഡി

"ഇവൻ വന്ന് കൊളമാക്കി എന്ന് കേൾക്കാൻ വയ്യ"; മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് പടം ചെയ്യാത്തതിന് കാരണം വ്യക്തമാക്കി ഗിരീഷ് എ.ഡി

മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് പടം ചെയ്യണം എന്നുണ്ട്, പക്ഷേ.. വെല്ലുവിളികൾ തുറന്നുപറഞ്ഞ് ഗിരീഷ് എ.ഡി
dot image

മലയാളത്തിന്റെ മഹാ നടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാൻ തനിക്ക് താല്പര്യമുണ്ടെന്ന് ഗിരീഷ് എ ഡി. എന്നാൽ അത്തരമൊരു പ്രൊജക്റ്റിലേക്ക് കടക്കുമ്പോൾ വലിയ ഉത്തരവാദിത്തവും അതോടൊപ്പം ഭയവും ഉള്ളിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്പർതാരങ്ങളെ മുൻനിർത്തി ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകരുടെയും ഇൻഡസ്ട്രിയുടെയും പ്രതീക്ഷകൾ വളരെ വലുതായിരിക്കും.

കൈയിൽ കൃത്യമായ കഥയും അതിനുപറ്റിയ ശക്തമായ തിരക്കഥയും ഉണ്ടെങ്കിൽ മാത്രമേ അത്തരം ഒരു ചർച്ചയ്ക്ക് വഴിതുറക്കൂ. അങ്ങനെ ഒരു അവസരം ഉണ്ടായാൽ എപ്പോൾ വേണമെങ്കിലും ചർച്ച ചെയ്യാമെന്ന സാഹചര്യം നിലവിലുണ്ടെങ്കിലും, അതിന് അനുയോജ്യമായ കഥകൾ ഇപ്പോൾ മനസ്സിൽ വരുന്നില്ലെന്നാണ് ഗിരീഷ് എ.ഡി പറയുന്നത്. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Also Read:

'മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് സിനിമ ചെയ്യാൻ താല്പര്യം ഉണ്ട്. ആരും എന്നെ ഇങ്ങോട്ട് വിളിച്ചിട്ടില്ല. കൈയിൽ സാധനം ഉണ്ടെങ്കിൽ നമ്മുക്ക് എപ്പോൾ വേണെമെങ്കിലും ചർച്ച ചെയ്യാം വിളിക്കാം എന്നൊക്കെയുള്ള സാഹചര്യം ഉണ്ട്. പക്ഷേ എന്റെ മനസിലേക്ക് അതിനു പറ്റിയ കഥകൾ ഒന്നും വരുന്നില്ല. അതൊരു വലിയ ഉത്തരവാദിത്വം ആയാണ് ഞാൻ കാണുന്നത്, കാരണം ഞാൻ ഒരു സിനിമയിൽ കൊണ്ട് വന്നിട്ട് അതിന് എന്തേലും സംഭവിച്ചാൽ ഇവൻ വന്ന് കൊളമാക്കിയെന്ന് പറയും. മര്യാദയ്ക്ക് പോകുന്നവരെ എന്റെ സോണിലേക്ക് ആകാൻ നോക്കി അലമ്പായി എന്നൊക്കെ വന്നാൽ നമ്മുക്ക് അത് ആകെ പ്രശ്നമാകും. അതുകൊണ്ട് എന്നെ കൊണ്ട് സൂക്ഷിച്ച് മാത്രമേ അവരെ വെച്ച് ഒരു സിനിമ ചെയ്യാൻ കഴിയുകയുള്ളൂ; ഗിരീഷ് എ ഡി പറഞ്ഞു.

അതേസമയം, നിവിൻ പോളി നായകനായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റെന്ന പുതിയ ചിത്രം തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ 300 കോടി ചിത്രം നേടി കഴിഞ്ഞു. 'ജസ്റ്റിന്‍' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്ലി'യായി മമിത ബൈജുവും തിയേറ്ററുകളില്‍ തീര്‍ത്ത ആകര്‍ഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളുമടക്കം ട്രെയിലറില്‍ ഉണ്ട്. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

Also Read:

മലയാളത്തിലെ ഏറ്റവും വേഗതയേറിയ 300 കോടി ക്ലബ്ബ് നേട്ടവും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

Content Highlights: Director Gireesh A.D. has explained why he has not yet made a film with Mammootty or Mohanlal. He discussed the possibility of collaborating with the two leading Malayalam actors and shared his perspective on choosing projects and working with established stars.

dot image
To advertise here,contact us
dot image