

ഉംറ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി സൗദി അറേബ്യ ഹജ്ജ് മന്ത്രാലയം പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ പ്രഖ്യാപിച്ചു. 365 ദിവസം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറബ്യയുടെ ഹജ്ജ് - ഉംറ മന്ത്രാലയം. പുതിയ വിസയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം തവണ സന്ദര്‍ശകര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ആകെ 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും അനുമതിയുണ്ട്.
പുതിയ സംവിധാനം സൗദി വിഷന്‍ 2030 പദ്ധതിയുടെയും പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമിൻ്റെയും ഭാഗമായാണ് നടപ്പാക്കുന്നത്. തീര്‍ഥാടകര്‍ക്ക് യാത്രാ നടപടികള്‍ ലളിതമാക്കുകയും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം എന്നും അധികൃതര്‍ പറയുന്നു. 365 ദിവസത്തെ വിസാ കാലാവധി, ഒരു വര്‍ഷത്തിലധികം തവണ സൗദി പ്രവേശനം തുടങ്ങിയവ പുതിയ വിസയുടെ പ്രത്യേകതകളാണ്.
കൂടാതെ എല്ലാ സന്ദര്‍ശനങ്ങളും ചേര്‍ത്ത് പരമാവധി 90 ദിവസം വരെ താമസിക്കാനും കഴിയും. ഓരോ പുതിയ സന്ദര്‍ശനത്തിനും നുസുക് (Nusuk) പ്ലാറ്റ്‌ഫോം വഴി പുതിയ ഉംറ പെര്‍മിറ്റ് സന്ദര്‍ഷകര്‍ നേടണം. രാജ്യത്ത് നിന്നും പുറത്തുപോകുമ്പോള്‍ വിസ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അടുത്ത സന്ദര്‍ശനത്തിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ വീണ്ടും സജീവമാക്കുകയും ചെയ്യും എന്നതും പുതിയ വിസയുടെ സവിശേഷതകളാണ്. എന്നാല്‍ ദുല്‍ഖഅദ് ഒന്ന് മുതല്‍ ദുല്‍ഹജ്ജ് 13 വരെ (ഹജ്ജ് സീസണ്‍) സൗദിയില്‍ ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ ഉപയോഗിച്ച് പ്രവേശിക്കാന്‍ കഴിയില്ല. കാരണം ഹജ്ജ് സീസണിലെ നിയന്ത്രണങ്ങള്‍ ഈ വിസയ്ക്ക് ബാധകമാണ്. വിലക്കുള്ള സമയത്ത് രാജ്യത്ത് ഉംറ വിസാ ഉടമകള്‍ക്ക് താമസിക്കാന്‍ പാടുള്ളതല്ല. സൗദിയെ ലോകത്തെ പ്രധാന മതസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഉംറ വിസാ സംവിധാനം അവതരിപ്പിക്കുന്നത്.
Content Highlight: Saudi Arabia's Ministry of Hajj has introduced a one-year multiple-entry Umrah visa