നിരാശപ്പെടുത്തുന്ന പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്; താരത്തെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ഇന്നലെ നടന്ന ഗുജറാത്ത് ടെെറ്റൻസിനെതിരായ മത്സരത്തിൽ 10 പന്തിൽ 15 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം

നിരാശപ്പെടുത്തുന്ന പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്; താരത്തെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി
dot image

2026 ഐപിഎൽ സീസണിൽ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ് സൂര്യകുമാർ യാദവ്. ഇന്നലെ നടന്ന ഗുജറാത്ത് ടെെറ്റൻസിനെതിരായ മത്സരത്തിൽ 10 പന്തിൽ 15 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒരു ബൗണ്ടറിയും ഒരു സിക്സും പറത്തി സൂര്യകുമാർ യാദവ് പ്രതീക്ഷ നൽകിയെങ്കിലും കഗിസോ റബാഡ താരത്തെ ക്ലീൻബൗൾഡാക്കുകയായിരുന്നു. പരിക്ക് പറ്റിയ രോഹിത് ശർമയുടെ അഭാവത്തിൽ മുംബെെക്കായി സൂര്യകുമാർ യാദവ് മികച്ച പ്രകടനം പുറത്തെടുക്കുമെന് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും അതിനൊത്ത് നിലവാരം കാട്ടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

മത്സരത്തിൽ കഗിസോ റബാഡയെ തന്റെ സിഗ്നേച്ചർ ഷോട്ടിലൂടെ സ്കൈ സിക്സർ പറത്തിയപ്പോൾ താരം തന്റെ ഫോമിലേക്ക് തിരിച്ചെത്തിയെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഏവരുടെയും പ്രതീക്ഷ തകർത്ത് റബാഡ താരത്തിന്റെ കുറ്റി തെറിപ്പിച്ചു. 150ന് മുകളിൽ വേഗത്തിലെത്തിയ എക്സ്പ്രസ് ബൗളിൽ സൂര്യയുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. താരത്തിന് കളിച്ച ആറ് മത്സരത്തിൽ നിന്ന് ആകെ 106 റൺസ് മാത്രമാണ് നേടാനായിട്ടുള്ളത്. അതായത് അവസരത്തിനൊത്ത് സൂര്യക്ക് ഇതുവരെയായി ഉയരാൻ സാധിക്കുന്നില്ലെന്ന്. സൂര്യയുടെ ഈ നിരാശപ്പെടുത്തുന്ന പ്രകടനം മുംബെെ ഇന്ത്യൻസിനേയും പിന്നോട്ട് വലിക്കുന്നുണ്ട്.

അതേസമയം, സൂര്യയെ സംബന്ധിച്ചിടത്തോളം സമീപകാലത്തായി കാര്യങ്ങൾ അത്ര ശുഭകരമല്ല. ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായെങ്കിലും ബാറ്ററെന്ന നിലയിൽ താരത്തിന് നിലവായിൽ പഴയ നിലവാരമില്ല. ഇപ്പോൾ ഐപിഎല്ലിലും ഇതേ മോശം ഫോമിൽ തുടരുന്നതിനാൽ താരത്തെ ഇന്ത്യ ടീമിൽ നിന്ന് തഴയാനുള്ള സാധ്യതകൾ ഏറി വരുകയാണ്. അതിനിടയിൽ മധ്യനിരയിൽ സൂര്യയുടെ പകരക്കാരനെ തേടി തുടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. നാലാം നമ്പറിൽ കളിക്കുന്ന സൂര്യക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിൽ ഉൾപ്പെടുത്താനാണ് നീക്കം എന്നതാണ് റിപ്പോർട്ട്.

താരമെന്നതിന് പുറമെ നായക സ്ഥാനത്തേക്കും ശ്രേയസിനെ പരിഗണിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. സാഹചര്യങ്ങൾ സൂര്യയ്ക്ക് എതിരാകുന്നതിനാൽ തകർപ്പൻ പ്രകടനത്തോടെ താരം തിരിച്ചുവരവ് നടത്തേടത്തുണ്ട്. എന്നാൽ സൂര്യ ഇപ്പോഴും മോശം ഫോമിൽ തുടരുകയാണ്. അതുകൊണ്ടുതന്നെ സൂര്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നതും ഉറപ്പാണ്.

Content highlight: Suryakumar Yadav continues disappointing performance

dot image
To advertise here,contact us
dot image