

നന്നായി സമ്പാദിക്കുന്നുണ്ടെങ്കിലും മാസാവസാനം കൈയില്‍ പണമൊന്നും ബാക്കിയാകുന്നില്ലെന്ന് പരാതിപ്പെടുന്നവരാണ് ഭൂരിഭാഗം ശമ്പളക്കാരും. കൃത്യമായ പ്ലാനിങ്ങും അനാവശ്യ ചിലവുകള്‍ ഒഴിവാക്കാനുള്ള ജാഗ്രതയും ഉണ്ടെങ്കില്‍ മികച്ച രീതിയില്‍ പണം ലാഭിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറുവശം. പണം എവിടെ പോകുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യുന്നതാണ് സമ്പാദ്യത്തിലേക്കുള്ള ആദ്യ പടി.
പ്രധാന കാരണങ്ങള്‍
ലൈഫ് സ്‌റ്റൈല്‍ ഇന്‍ഫ്‌ളേഷന്‍: വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആഡംബരങ്ങള്‍ക്കായി ചെലവ് കൂട്ടുന്ന പ്രവണതയാണിത്. വലിയ വീട്, പുതിയ കാര്‍, വിലകൂടിയ വസ്ത്രങ്ങള്‍ എന്നിവക്കായി പണം ചെലവാക്കുന്നത് വഴി വര്‍ധിച്ച വരുമാനത്തിന്റെ ഗുണം സേവിങ്‌സില്‍ പ്രതിഫലിക്കാതെ പോകുന്നു.
ചെറിയ ചെലവുകളുടെ ആഘാതം: വലിയ ചെലവുകള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍, ഇടയ്ക്കിടെ പുറത്തുനിന്നുള്ള ഭക്ഷണം, അനാവശ്യമായ ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇവ ഒന്നിച്ചു ചേരുമ്പോള്‍ വലിയ തുകയായി മാറുന്നു.
ഇന്‍വിസിബിള്‍ ഡ്രെയിന്‍സ്: ക്രെഡിറ്റ് കാര്‍ഡ് പലിശകള്‍, വൈകി അടയ്ക്കുന്ന ബില്ലുകള്‍ക്കുള്ള പിഴകള്‍ എന്നിവ പണം ചോരുന്ന വഴികളാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പൂര്‍ണമായി അടയ്ക്കാതെ മിനിമം എമൗണ്ട് മാത്രം അടയ്ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ കടക്കെണിയിലേക്ക് നയിക്കാം.
ബജറ്റിങ്ങിന്റെ അഭാവം: പണം എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായ കണക്കില്ലാത്തത് വലിയ പ്രശ്‌നമാണ്. ബജറ്റ് പ്ലാന്‍ ഇല്ലാതെ പണം ചിലവഴിക്കുന്നത് നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു.
പരിഹാര മാര്‍ഗങ്ങള്‍
Content Highlights: Earning well but not saving anything? Here’s where your money may actually be going