

പാലക്കാട്: പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്‌ട്രോങ്ങ് റൂം ആണ് തുറക്കുന്നത്.
പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചെന്ന് ആരോപിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുന്നത്. സ്ഥാനാര്‍ത്ഥികളെ ഫോണ്‍ വിളിച്ചാണ് സ്ട്രോങ്ങ് റൂം തുറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ തങ്കപ്പന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം തുറന്നുവെന്ന വിവാദമുണ്ടായിരുന്നു. എന്നാല്‍ സ്‌ട്രോങ്ങ് റൂം അല്ല തുറന്നതെന്നും മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നുമാണ് ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണം. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മെറ്റീരിയല്‍ റൂം തുറന്നതെന്നും കളക്ടര്‍ പറഞ്ഞിരുന്നു.
യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്‌സാദ് കെ എന്നയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി. സ്ട്രോങ് റൂം ഒന്നാം നിലയിലാണ്. തുറന്നത് രണ്ടാം നിലയിലുള്ള മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംഭവത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും ഉണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ പരാതി നല്‍കിയിരുന്നു.
Content Highlights: Amidst the ongoing controversies in Perambra a strong room is also being opened in Palakkad