പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി ഖത്തർ അമീർ

വിവിധ തന്ത്രപ്രധാന വിഷയങ്ങളില്‍ ഖത്തറുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ട്രംപ് വ്യക്തമാക്കി

പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി ഖത്തർ അമീർ
dot image

ഖത്തര്‍ അമീര്‍ ഷെയഖ് തമീം ബിന്‍ ഹമദ് അല്‍താനിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഹോര്‍മൂസ് കടലിടുക്കില്‍ ഉള്‍പ്പെടെ തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. മേഖലയിലെ നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തി.

സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ അമീര്‍ ചൂണ്ടികാട്ടി. നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നയതന്ത്ര പരിഹാരങ്ങള്‍ മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം വിവിധ തന്ത്രപ്രധാന വിഷയങ്ങളില്‍ ഖത്തറുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ട്രംപ് വ്യക്തമാക്കി.

Also Read:

ആഗോള ഊര്‍ജ വിപണിയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനും വിതരണ ശൃംഖലകള്‍ തടസ്സമില്ലാതെ കൊണ്ടുപോകുന്നതിനുമുള്ള സാധ്യതകളും ചര്‍ച്ചയായി. നിലവിലെ വെല്ലുവിളികളെ നേരിടാന്‍ നിരന്തര ആശയവിനിമയം തുടരാനും ഇരുഭരണാധികാരികളും തീരുമാനിച്ചു.

Content Highlights: Tamim bin Hamad Al Thani held discussions with Donald Trump regarding the ongoing situation in West Asia, focusing on regional stability and security.

dot image
To advertise here,contact us
dot image