സൗദി അറേബ്യയിലെ കെഎംസിസി പ്രവർത്തകൻ കബീർ കൊണ്ടോട്ടി നിര്യാതനായി

കഴിഞ്ഞ 30 വർഷമായി ദമ്മാമിലെ ബിസിനസ്, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു അദ്ദേഹം

സൗദി അറേബ്യയിലെ കെഎംസിസി പ്രവർത്തകൻ കബീർ കൊണ്ടോട്ടി നിര്യാതനായി
dot image

പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനും ദമ്മാമിലെ കെഎംസിസി നേതാവുമായ കബീർ കൊണ്ടോട്ടി (52) നിര്യാതനായി. ഇന്ന് വൈകിട്ട് ആറുമണിയോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ 30 വർഷമായി ദമ്മാമിലെ ബിസിനസ്, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു അദ്ദേഹം. പ്രവാസത്തിനിടയിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും നിയമനടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ സംസ്കരിക്കാനും അദ്ദേഹം മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചിരുന്നു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊണ്ടോട്ടി കോടങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകളും കെഎംസിസി ഘടകങ്ങളും അനുശോചനം രേഖപ്പെടുത്തി. മാതാപിതാക്കൾ: പാലക്കോടൻ മുഹമ്മദ് - മറിയുമ്മ, ഭാര്യ: ഹസീന, മക്കൾ: ഫർഹാൻ, ഫർഹാന, ഫർഹ, ഫരിഹ.

Content Highlights: KMCC worker Kabeer Kondotty passes away in Saudi Arabia, leaving the expatriate community in grief

dot image
To advertise here,contact us
dot image