മീനുവിന് പിന്നാലെ ശിവർണ്ണയും;കൊല്ലം മരുതിമലയിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവര്‍ണ

മീനുവിന് പിന്നാലെ ശിവർണ്ണയും;കൊല്ലം മരുതിമലയിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥിനി മരിച്ചു
dot image

കൊല്ലം: കൊട്ടാരക്കരയിലെ വെളിയം മുട്ടറ മരുതിമലയില്‍ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ്ണ(14) ആണ് മരിച്ചത്. ഒക്ടോബര്‍ 17ന് മലയില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവര്‍ണ്ണ.

ശിവര്‍ണ്ണയ്‌ക്കൊപ്പം ചാടിയ അടൂര്‍ കടമ്പനാട് സ്വദേശി മീനു(13) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; The second girl who jumped from Maruthamala also died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us