പ്രവാസി മലയാളി ജിദ്ദ ഹംദാനിയയിൽ അന്തരിച്ചു

ഹംദാനിയയിൽ കോഫി ഷോപ്പിൽ ജീവനക്കാരനായിരുന്നു

പ്രവാസി മലയാളി ജിദ്ദ ഹംദാനിയയിൽ അന്തരിച്ചു
dot image

ജിദ്ദ ഹംദാനിയയിൽ പ്രവാസി മലയാളി അന്തരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശി തടത്തിൽ ബഷീർ ആണ് മരിച്ചത്. 54 വയസായിരുന്നു. ഹംദാനിയയിൽ കോഫി ഷോപ്പിൽ ജീവനക്കാരനായിരുന്നു ബഷീർ. കഴിഞ്ഞ ദിവസം വൈകുന്നേരം താമസസ്ഥലത്തുവെച്ച് ബഷീറിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർനടപടികളുമായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രം​ഗത്തുണ്ട്. ഈസ്റ്റ് ജിദ്ദ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേശം സൂക്ഷിച്ചിരിക്കുന്നത്. വീട്ടുകാരുടെ സമ്മതപ്രകാരം മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlights: Malayali Expatriate Death in Jeddah Hamdania

dot image
To advertise here,contact us
dot image