'ഇന്ത്യ ഒന്നാം നമ്പർ ടീം തന്നെ, എന്നാൽ അവർക്ക് തേർഡ് ക്ലാസ് സ്വഭാവമാണ്'; വിമർശിച്ച് മുൻ പാക് താരം ബാസിത് അലി

ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാകിസ്താൻ തർക്കങ്ങളെ വിമർശിച്ച് മുൻ പാക് താരം ബാസിത് അലി.

'ഇന്ത്യ ഒന്നാം നമ്പർ ടീം തന്നെ, എന്നാൽ അവർക്ക് തേർഡ് ക്ലാസ് സ്വഭാവമാണ്'; വിമർശിച്ച് മുൻ പാക് താരം ബാസിത് അലി
dot image

ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാകിസ്താൻ തർക്കങ്ങളെ വിമർശിച്ച് മുൻ പാക് താരം ബാസിത് അലി. ടീം പ്രകടനത്തിൽ ഇന്ത്യ മറ്റെല്ലാ ടീമുകളേക്കാൾ മികച്ചുനിന്നെങ്കിലും സ്വഭാവത്തിന്റെ കാര്യത്തിൽ ഇന്ത്യ തേർഡ് ക്ലാസ്സാണെന്നും ബാസിത് അലി പറഞ്ഞു. പിസിബി ചെയർമാന്റെ നടപടികളെ പിന്തുണച്ചും അദ്ദേഹം രംഗത്തെത്തി. സമ്മാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം വിമർശിച്ചു.

'ഇന്ത്യ ഒന്നാം റാങ്കിലുള്ള ടീമാണ്, പ്രകടനവും അങ്ങനെ തന്നെ, പക്ഷേ അവരുടെ പ്രവർത്തനങ്ങൾ മൂന്നാം കിടയാണ്. അവർക്ക് ട്രോഫി വേണമെങ്കിൽ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് തന്നെ വാങ്ങണം, അല്ലാതെ കൈമാറരുത്', ബാസിത് കൂട്ടിച്ചേർത്തു.

അതേ സമയം ഏഷ്യ കപ്പ് ടൂർണമെന്റിൽ നിരവധി വിവാദങ്ങളാണ് ഇന്ത്യ-പാകിസ്താൻ മത്സരവുമായി ബന്ധപ്പെട്ടുണ്ടായത്.

ഹസ്തദാന വിവാദത്തിൽ തുടങ്ങി ബഹിഷ്കരണ ഭീഷണിയിലൂടെ മുന്നോട്ടുനീങ്ങി ഏറ്റവുമൊടുവിൽ ട്രോഫി വിവാദത്തിലൂടെ അത് കെടാതെ നിൽക്കുകയാണ്. പക്ഷെ ഗ്രൗണ്ടിനുള്ളിൽ ഫൈനലിലടക്കം മൂന്ന് മത്സരങ്ങളിൽ വിജയിച്ച് ഇന്ത്യ പാകിസ്താന് മേൽ മേൽക്കൈ കാണിച്ചു.

Content Highlights: 'They Are The No. 1 Team, But Their Actions Are Third-Rate': Basit Ali on indian cricket

dot image
To advertise here,contact us
dot image