
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോഴിതാ സിനിമയുടെ പ്രിവ്യൂ റിവ്യൂസ് ആണ് പുറത്ത് വരുന്നത്. സോഷ്യൽ മീഡിയ സിനിമയുടെ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറയുകയാണ്.
ആദ്യ ഫ്രെയിം മുതൽ അവസാനം വരെ, ദൃശ്യവിസ്മയങ്ങളാൽ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും ആകെമൊത്തത്തിൽ സിനിമ കത്തിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്. ഹൈപ്പ് കൂടുമ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ കാന്താരയുടെ കരായതിൽ അത് സംഭവിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.
#KantaraChapter1 — BEST Climax In Indian Cinema , A Big FEAST ! @shetty_rishab pic.twitter.com/uURhHt9Jtp
— Let's X OTT GLOBAL (@LetsXOtt) October 1, 2025
Another National Award Loading... Rishabh Shetty dose it again.. lots of goosebumps moment in whole film.. @shetty_rishab#KantaraChapter1 #RishabShetty #KantaraChapter1review pic.twitter.com/R5DUcOUDal
— भाई साहब (@Bhai_saheb) October 1, 2025
Picture of the Day #KantaraChapter1
— Filmy Corner ꭗ (@filmycorner9) October 1, 2025
🔥🔥🔥🔥 pic.twitter.com/wE4r1fjG7w
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
#KantaraChapter1 Blockbuster 💥 💥
— its cinema (@itsciiinema) October 1, 2025
⭐⭐⭐⭐✨ 4.5/5 !!
Especially 2nd Half Peak Madness of @shetty_rishab will be on the next level 🔥🔥
B-L-O-C-K-B-U-S-T-E-R 🥵🥵 Peak cinematic experience #KantaraChapter1#KantaraChapter1review #RishabShetty
pic.twitter.com/0xuqhl72iG
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlight: Kantara Chapter 1 Preview Gets Excellent Comments