സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ പ്രവർത്തിപ്പിക്കാനാഗ്രഹിക്കുന്ന കമ്പനികളുടെ അപേക്ഷ സ്വീകരിച്ച് തുടങ്ങി സൗദി

ഈ നടപടി തദ്ദേശീയ, രാജ്യാന്തര കമ്പനികൾക്ക് സ്വയംഭരണ വാഹന മേഖലയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു

സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ പ്രവർത്തിപ്പിക്കാനാഗ്രഹിക്കുന്ന കമ്പനികളുടെ അപേക്ഷ സ്വീകരിച്ച് തുടങ്ങി സൗദി
dot image

സൗദിയിൽ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. മേഖലയിൽ നിക്ഷേപത്തിനുള്ള വാതിൽ തുറക്കുന്നതിനും രാജ്യത്ത് ഒരു സ്മാർട്ട്, സുരക്ഷിത ഗതാഗത സംവിധാനം. ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ തന്ത്രത്തിനും സൗദി വിഷൻ 2030നും അനുസൃതമായാണ് പദ്ധതി നിർവ്വഹണം. ഈ നടപടി തദ്ദേശീയ, രാജ്യാന്തര കമ്പനികൾക്ക് സ്വയംഭരണ വാഹന മേഖലയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു. അപേക്ഷകൾ ഒരു ഇലക്ട്രോണിക് ഫോം വഴി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: TGA invites firms to join self-driving vehicle program

dot image
To advertise here,contact us
dot image