
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് നിലവില്‍ 42ന് നാല് വിക്കറ്റ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റുമായി സിറാജ് ആണ് വിൻഡീസിനെ തകർത്തത്. ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍മാരായ ജോണ്‍ കാംബെല്‍ (8) ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (0) എന്നിവരുടെയും ബ്രാന്‍ഡന്‍ കിംഗ്(13) , ലിക് അതനാസെ (12) എന്നിവരുടെയും വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്.
നേരത്തെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് ടോസ് നേടി ബാറ്റിങ്തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ഇടംപിടിച്ചിട്ടുണ്ട്. ഗില്ലിന്റെ നേതൃത്വത്തില്‍ രണ്ടാം ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുളളത്.
Content Highlights: Siraj Shaw knocks down Caribbeans; Windies unable to hold on against India