
May 29, 2025
02:08 AM
റിയാദ്: സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർത്ഥാടക മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണിൽതൊടി ഖദീജയാണ് മരിച്ചത്. ഉംറ നിർവ്വഹിക്കാനെത്തി കർമ്മങ്ങൾക്ക് ശേഷം തിരിച്ചുപോകുമ്പോൾ ജിദ്ദ വിമാത്താവളത്തിൽ വെച്ച് ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരു മാസത്തോളം അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
മരണാനന്തര കർമങ്ങൾക്കും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ്: എറമു, മക്കൾ: സൈനുദ്ധീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുൽ സമദ്, സുബൈദ, റംല, ഉമ്മു കുൽസു, ശമീമ.
Content Highlights: Malayali Umrah Pilgrimage died in saudi