

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ടീം നായകൻ ശ്രേയസ് അയ്യർ. ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ എട്ട് മത്സരങ്ങളിലും ടോസ് വിജയിക്കുന്ന ആദ്യ ഇന്ത‍്യൻ താരമെന്ന നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയത്.
ഏഴ് മത്സരങ്ങളിൽ തുടർച്ചയായി ടോസ് നേടിയ എം എസ് ധോണി, ബഹാമാസിന്റെ ഗ്രിഗറി ടെയ്‌ലർ എന്നിവരുടെ റെക്കോർഡാണ് ശ്രേയസ് മറികടന്നത്. 2010 മെയ് മുതൽ 2012 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ധോണി തുടർച്ചയായി ഏഴ് ടോസുകൾ നേടിയത്.
ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസിന്റെ കീഴിൽ ഇന്ത്യ നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു ഇത്. അയർലൻഡിനോട് 2-0നും ഇംഗ്ലണ്ടിനോട് 4-0നും പരമ്പര നഷ്ടപ്പെട്ടതിന് ശേഷമാണ് ശ്രേയസിന്റെ നായകത്വത്തിൽ ഇന്ത്യ ആദ്യ ജയം കുറിക്കുന്നത്.
Content highlights:shreyas iyer surpasses ms dhoni t20i consecutive toss wins record