
ഖത്തറില്‍ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതിയുമായി ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി പുതിയ റോഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ റോഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്‌കൂള്‍ മേഖലകളില്‍ വേഗത കുറച്ച് വാഹനം ഓടിക്കണമെന്നും കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഗാതാഗത മന്ത്രാലയം രാജ്യത്തെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്‌കൂള്‍ പരിസരങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്ററായിരിക്കും. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചു.
രാജ്യത്തെ 673 സ്‌കൂളുകളില്‍ 611 എണ്ണത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ വീണ്ടും പുതിക്കിയിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായ ക്രോസിംഗ് പോയിന്റുകള്‍, സ്പീഡ് ബ്രേക്കര്‍, ദിശാബോര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്.
കുട്ടികളുടെ സുരക്ഷിത ഗതാഗതത്തിനായി പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ബസ് ഡൈവര്‍മാര്‍ക്കും പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 3,000-ലധികം പുതിയ സ്‌കൂള്‍ ബസുകളും സര്‍വീസിനായി എത്തിച്ചിണ്ടുണ്ട്. ജിപിഎസ് ട്രാക്കിംഗ്, സിസിടിവി, ഓട്ടോമാറ്റിക് ഫയര്‍ സിസ്റ്റം, ഡോര്‍ സെന്‍സര്‍, ഡ്രൈവര്‍ നിരീക്ഷണം തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3.6 ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷവും പൊലീസിന്റെ നേതൃത്വത്തില്‍ സമഗ്രമായ ട്രാഫിക് സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു.
Content Highlights: Traffic Department announces integrated plan for new academic year