
ഖത്തറില്‍ കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുന്ന കച്ചവടക്കാര്‍ക്കാരുടെ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടക്കുമെന്ന്
വാണിജ്യമന്ത്രാലത്തിന്റെ മുന്നറിയിപ്പ്. പൊതു, സ്വകാര്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധനയും ആരംഭിച്ചു.
സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി ഖത്തറിലെ വ്യാപാര സ്ഥാപനങ്ങള്‍ കാല്‍നടയാത്രക്കാരെ സമീപിക്കാറുണ്ട്. പല തരത്തിലുളള ഓഫറുകള്‍ ഉള്‍പ്പെട്ട ബ്രൗഷറുകള്‍ വിതരണം ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇത് പലപ്പോഴും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ 15 ദിവസത്തെ അടച്ചിടല്‍ നേരിടേണ്ടി വരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ബോധവത്ക്കരണ കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുകയോ പിന്തുടരുകയോ ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 18 പ്രകാരം നിയമ ലംഘനമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതും ഷോപ്പിംഗ് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
നിയമ ലംഘകര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കട ഉടമകളോടും ബിസിനസ് ഓപ്പറേറ്റര്‍മാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. പരാതികളോ നിയമലംഘനങ്ങളോ ഉണ്ടായാല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വഴി അറിയിക്കണമെന്നും വാണിജ്യ മന്ത്രാലയം പൊതുജനങ്ങളോടെ അഭ്യര്‍ത്ഥിച്ചു. വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പരാതികള്‍ അറിയിക്കാം.
Content Highlights: 15-day closure for shops disturbing or pursuing pedestrians