സുരക്ഷാ മേഖലകളിൽ ഖത്തർ-തുർക്കി സഹകരണം ശക്തിപ്പെടുത്തും; ചർച്ച നടത്തി രാജ്യങ്ങളുടെ പ്രതിനിധികൾ

ഇസ്തംബൂളിൽ നടന്ന 17-ാമത് ആഭ്യന്തര മന്ത്രാലയ പ്രതിനിധികളുടെ ഇന്റർനാഷനൽ ഡിഫൻസ് ഇൻഡസ്ട്രി ഫെയറിനിടെയാണ് ഖത്തർ-തുർക്കി പ്രതിനിധികളുടെ കൂടിക്കാഴ്ച നടന്നത്.

dot image

സുരക്ഷാ മേഖലകളുൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുവാൻ ഖത്തറും തുർക്കിയും. ഖത്തർ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈത്തിയും തുർക്കി പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂത് ദെമിർതാസുമായി നടത്തിയ കുടിക്കാഴ്ചയിലാണ് തീരുമാനം. ജൂലൈ 22 മുതൽ 27 വരെ ഇസ്തംബൂളിൽ നടന്ന 17-ാമത് ആഭ്യന്തര മന്ത്രാലയ പ്രതിനിധികളുടെ ഇന്റർനാഷനൽ ഡിഫൻസ് ഇൻഡസ്ട്രി ഫെയറിനിടെയാണ് ഖത്തർ-തുർക്കി പ്രതിനിധികളുടെ കൂടിക്കാഴ്ച നടന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അതിനിടെ കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇറാൻ ആണവ കരാറിലെ പുതിയ സംഭവവികാസങ്ങളും ഗസ്സയിലെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും സ്ഥിതിഗതികളും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ വിലയിരുത്തി.

ഇന്റർനാഷണൽ ഡിഫൻസ് ഇൻഡസ്ട്രി ഫെയറിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. മേളയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളുടെയും അന്താരാഷ്ട്ര കമ്പനികളുടെയും പവലിയനുകൾ സന്ദർശിക്കുകയും പുതിയ പ്രതിരോധ സാങ്കേതികവിദ്യകളെക്കുറിച്ചും സൈനിക കണ്ടുപിടിത്തങ്ങളെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്തു.

Content Highlights: Qatar and Turkey strengthen bilateral cooperation in security fields

dot image
To advertise here,contact us
dot image