ദുബായ് പൊലീസിന്റെ ചരിത്രത്തിൽ ആദ്യം; വനിതാ ഉദ്യോഗസ്ഥ ബ്രിഗേഡിയർ പദവിയിലേക്ക്

നിലവിൽ ദുബായ് പൊലീസിലെ ഇൻഷുറൻസ് വിഭാ​ഗം മേധാവിയാണ് ബ്രി​ഗേഡിയർ സമീറ

dot image

ദുബായ് പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രി​ഗേഡിയർ പദവിയിലെത്തുന്ന ആദ്യ വനിതയായി കേണല്‍ സമീറ അബ്ദുല്ല അല്‍ അലി. 1956 മുതലുള്ള ദുബായ് പൊലീസ് സേനയുടെ 69 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ബ്രി​ഗേഡിയർ പദവിയിലെത്തുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ നിർദേശപ്രകാരമാണ് നിയമനം നടന്നത്. ഉന്നത ഉദ്യോ​ഗസ്ഥർ, നോൺ-കമ്മീഷൻഡ് ഓഫിസർമാർ, മറ്റ് ഉദ്യോ​ഗസ്ഥർ എന്നിവർക്കുള്ള സ്ഥാനക്കയറ്റത്തിലാണ് സമീറ അൽ അലിയുടെയും നിമയന ഉത്തരവുണ്ടായത്.

നിലവിൽ ദുബായ് പൊലീസിലെ ഇൻഷുറൻസ് വിഭാ​ഗം മേധാവിയാണ് ബ്രി​ഗേഡിയർ സമീറ. പൊലിസിന്റെ പ്രവര്‍ത്തനങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ സമീറ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 31 വർഷത്തെ സേവനത്തിന് പിന്നാലെയാണ് ബ്രി. സമീറയ്ക്ക് ഈ സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

ദുബായ് പൊലീസിൽ ലഭിച്ച ഈ സ്ഥാനക്കയറ്റം വലിയ ബഹുമതിയാണെന്ന് സമീറ പ്രതികരിച്ചു. 'ദുബായ് പൊലീസിലെ ഓരോ വനിതയ്ക്കും ഇത് അഭിമാന നിമിഷമാണ്. വനിതകൾക്ക് തുല്യ അവസരങ്ങൾ നൽകുവാനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത ഇവിടെ തെളിയിക്കപ്പെടുന്നു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് രാജ്യത്തിനും സേനയ്ക്കും മികച്ച സേവനങ്ങൾ നൽകുവാൻ തുടർന്നും ശ്രമിക്കും.' സമീറ വ്യക്തമാക്കി.

Content Highlights: Dubai Police`s First Female Brigadier General

dot image
To advertise here,contact us
dot image