ചേട്ടന്‍ വന്നല്ലേ!!! സിഎസ്‌കെ ആരാധകരെ ആവേശത്തിലാക്കി സഞ്ജു സാംസൺ ചെന്നൈയില്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണ് ഉജ്ജ്വല സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്

ചേട്ടന്‍ വന്നല്ലേ!!! സിഎസ്‌കെ ആരാധകരെ ആവേശത്തിലാക്കി സഞ്ജു സാംസൺ ചെന്നൈയില്‍
dot image

ചെന്നൈ സൂപ്പർ കിം​ഗ്സ് ആരാധകരെ ആവേശത്തിലാക്കി മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ചെന്നൈയിൽ. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈയിലെത്തിയ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണ് ഉജ്ജ്വല സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. സഞ്ജുവിന്റെ വരവിന്റെ ദൃശ്യങ്ങൾ ചെന്നൈ സൂപ്പർ കിം​ഗ്സ് അവരുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു. ചെന്നൈയിലെത്തിയ സൂപ്പർ താരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ടി20 ലോകകപ്പിൽ അഞ്ച് കളികളിൽനിന്ന് 321 റണ്‍സടിച്ച സഞ്ജു ‘പ്ലേയർ ഓഫ് ദ ടൂർണമെന്റ്’ ആയിരുന്നു. മികച്ച ഫോമിലുള്ള സഞ്ജു അടുത്ത ഐപിഎൽ സീസണിൽ ചെന്നൈയുടെ വലിയ ബാറ്റിങ് പ്രതീക്ഷയാണ്. ലോകകപ്പ് വിജയത്തിനു ശേഷം ചെന്നൈ ടീം ക്യാംപിൽ ചേർന്ന സഞ്ജു ഈ സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

മാർച്ച് 30നാണ് ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ സീസണിലെ ആദ്യ മത്സരം. ​ഗുവാഹത്തിയിലെ ബരസ്പര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെയാണ് സിഎസ്കെ നേരിടുന്നത്. ഈ കളിയില്‍ തന്നെ സഞ്ജു ടീമിന്റെ ടോപ് ഓർഡർ ബാറ്ററായി ഇറങ്ങുമെന്നാണു പ്രതീക്ഷ. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസാണ് ആദ്യ മത്സരത്തിൽ ചെന്നൈയുടെ എതിരാളികൾ. വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണി ഇംപാക്ട് പ്ലേയറായി കളിക്കാൻ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പറായേക്കും.

Content Highlights: Sanju Samson reached in Chennai to join CSK's pre-season camp ahead of IPL 2026

dot image
To advertise here,contact us
dot image