
അതിർത്തികൾ കടന്ന് പറന്നെത്തുന്ന മൈനകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഖത്തർ. കൃഷികളും നശിപ്പിച്ചും മറ്റ് പക്ഷികളുടെ ആവാസ വ്യവസ്ഥയിൽ അതിക്രമിച്ചും രാജ്യത്തിന്റെ സന്തുലിത പരിസ്ഥിതിയ്ക്ക് വലിയ വെല്ലുവിളിയായ മൈനകൾക്കെതിരെ ശക്തമായ നടപടിയാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നത്.
മൈനകളെ പിടികൂടി കൂട്ടിയലടക്കുക എന്നതാണ് പരിസ്ഥിതി മന്ത്രാലയം കണ്ട മാർഗം. പദ്ധതി ആരംഭിച്ചതിനുശേഷം ഏകദേശം 35,838 മൈനകളെയാണ് ഇത്തരത്തിൽ പിടികൂടിയിട്ടുളളത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 9416 പക്ഷികളെയാണ് പിടികൂടിയത്. ദേശാടനത്തിനായി എത്തുന്ന മൈന പക്ഷികളിൽ ഭൂരിഭാഗവും ഒരു സമയം കഴിഞ്ഞാലും തിരിച്ചുപോകുന്നില്ല എന്നതാണ് വർധനവിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്. ശാസ്ത്രീയവും ആസൂത്രിതവുമായ പദ്ധതികളിലൂടെയാണ് നിയന്ത്രണം അധികൃതർ നടപ്പാക്കുന്നത്. നിലവിൽ രണ്ടായിരത്തിലധികം കൂടുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാനായി പ്രത്യേക സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
Content Highlights: qatar announces capture of approximately 36,000 Myna birds