സൗദി പണ്ഡിതനെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഈജിപ്​ഷ്യൻ പൗരനെ 42ാം ദിവസം തൂക്കിലേറ്റി

സംഭവമുണ്ടായതിന്റെ 42ാം ദിവസമാണ് ശിക്ഷ നടപ്പാക്കിയത്​.

dot image

സൗദി പണ്ഡിതനെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച കേസിൽ പ്രതിയായ ഈജിപ്​ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി ഭരണകൂടം.


എഴുത്തുകാരനും യൂനിവേഴ്​സിറ്റി പ്രഫസറും ഗവേഷകനും ഹദീസ്​ പണ്ഡിതനുമായ ഡോ അബ്​ദുൽ മാലിക്​ ഖാദിയെ വധിച്ച മഹ്​മൂദ്​ അൽ മുൻതസിർ അഹ്​മദ്​ യൂസുഫ് എന്നയാളുടെ​​ ശിക്ഷയാണ് നടപ്പിലാക്കിയത്. ​ സംഭവമുണ്ടായതിന്റെ 42ാം ദിവസമാണ് ശിക്ഷ നടപ്പാക്കിയത്​.

കിങ്​ ഫഹദ്​ സർവകലാശാലയിലെ ഇസ്​ലാമിക്​ സ്​റ്റഡീസ്​ വിഭാഗം മേധാവിയായിരുന്നു ഡോ അബ്​ദുൽ മാലിക്​ ഖാദി. ഈ സ്ഥാനത്ത് നിന്ന് വിരമിച്ച്​ സൗദി കിഴക്കൻ പ്രവിശ്യയിലെ വീട്ടിൽ ഭാര്യയോടൊപ്പം കഴിഞ്ഞുവരികെയാണ് ഭിന്നശേഷിക്കാരൻ കൂടിയ​ 80 വയസുകാരനായ പ്രഫസർ കൊല്ലപ്പെട്ടത്​. ദമ്മാമിലെ ദഹ്​റാനിലുള്ള വീട്ടിൽവെച്ച് ഇക്കഴിഞ്ഞ​ ജൂൺ അഞ്ചിനായിരുന്നു സംഭവം.

വീടിന്​ സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനായിരുന്നു പ്രതി. പരാതിയ്ക്ക്​ പ്രഫസറെ മുൻ പരിചയമുണ്ടായിരുന്നു. ഇത്​ മുതലെടുത്ത്​ വീട്ടിൽ പ്രഫസറും ഭാര്യയും തനിച്ചാണെന്ന്​ മനസിലാക്കി വീടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വാതിൽ തള്ളിത്തുറന്ന്​ അകത്തുകയറിയ പ്രതി ഇവരെ ആക്രമിച്ചു. പ്രഫസറെ പത്തിലേറെ തവണ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവസ്ഥലത്ത്​ തന്നെ പ്രഫസർ മരിച്ചു.

ഭാര്യ അദ്‌ല ബിന്ത് ഹമീദ് മർദിനിയ്ക്കും മർദ്ദനമേറ്റു. ഗുരുതര പരിക്കേറ്റ അവർ ഇപ്പോഴും അപകടനില തരണം ചെയ്​തിട്ടില്ല. ശേഷം പണവുമായി പ്രതി മുങ്ങിയെങ്കിലും പിന്നീട് പൊലീസ് കുറ്റവാളിയെ പിടികൂടി. അറസ്​റ്റ്​ ​രേഖപ്പെടുത്തി കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഉടനെ അന്വേഷണം പൂർത്തിയാക്കി കോടതിയിലെത്തിയ കേസിൽ വധശിക്ഷ വിധിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഉടൻ ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Content Highlights: Saudi scholar's murder case: Egyptian national hanged on 42nd day

dot image
To advertise here,contact us
dot image