ഫ്രണ്ട് ലബുബു വാങ്ങാൻ നോക്കി, കിട്ടിയത് വ്യാജൻ, വേസ്റ്റാക്കണ്ടല്ലോ എന്ന് കരുതി ഞാൻ ബാഗിൽ തൂക്കി; അനന്യ പാണ്ഡെ

ലബുബു ബിസിനസ് തുടങ്ങാന്‍ പ്ലാനിട്ട സുഹൃത്തിന് പറ്റിയ അമളിയെ കുറിച്ച് തുറന്നു പറയുകയായിരുന്നു അനന്യ പാണ്ഡെ

dot image

നാടെങ്ങും തരംഗമായി മാറിയിരിക്കുകയാണ് ലബുബു പാവകൾ. ഈ കുഞ്ഞുങ്ങൻ പാവകൾ ബാഗിൽ തൂക്കിയിടുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. ബോളിവുഡ് താരങ്ങളുടെ ഡിസൈനർ ഹാൻഡ് ബാഗുകളിൽ ഇപ്പോൾ ലബുബുവിനെയും കാണാം.

നടി അനന്യ പാണ്ഡെയുടെ ഷനേൽ ബാഗിലെ കണ്ട ലബുബു പാവകളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തന്റെ കയ്യിലുള്ളത് ഒറിജിനലല്ലെന്നും വ്യാജനാണെന്നും പറയുകയാണ് അനന്യ പാണ്ഡെ. ഇൻഫ്‌ളുവൻസർ ആരിയുമൊത്തുള്ള ഒരു വീഡിയോയിലാണ് വ്യാജൻ കയ്യിലെത്തിയത് എങ്ങനെയെന്ന് അനന്യ പാണ്ഡെ പറഞ്ഞത്.

'എന്റെ ഒരു സുഹൃത്ത് ലബുബു ബിസിനസ് തുടങ്ങാൻ പ്ലാൻ ചെയ്തു. 100 ലബുബു പാവകൾ ഓർഡറും ചെയ്തു. പക്ഷെ കിട്ടിയതോ ലഫുഫു പാവകളും. അമളി പറ്റിപ്പോയി. പക്ഷെ പിന്നെ അത്രയും പാവകളെ വെറുതെ കളയാൻ പറ്റില്ലല്ലോ. അതിൽ ഒന്നെടുത്ത് ഞാൻ എന്റെ ഷാനേൽ ബാഗിലും തൂക്കി. ഷനേൽ ബാഗിൽ ആയതുകൊണ്ട് ആർക്കും അത്ര വേഗം വ്യത്യാസമൊന്നും തോന്നുകയുമില്ല,' അനന്യ പാണ്ഡെ പറഞ്ഞു.

വിപണിയിൽ ട്രെൻഡിങ്ങാകുന്ന ഏത് പ്രൊഡക്ടിനും എന്നത് പോലെ ലബുബുവിനും വ്യാജൻ ഇറങ്ങിയിട്ടുണ്ട്. ലഫുഫ എന്ന പേരിലെത്തുന്നവയാണ് ഇക്കൂട്ടത്തിൽ പ്രധാനി. ലബുബയ്ക്ക് 2500 - 5500 രൂപയോളമാണ് വിലയെങ്കിൽ വ്യാജൻ പാവകൾക്ക് 500 രൂപയോളമേ വില വരുന്നുള്ളു. ഇത്തരത്തില്‍ ഒന്നാണ് തന്റെ കയ്യിലുള്ളതെന്നാണ് അനന്യ പറയുന്നത്.

Content Highlights: Ananya Pandey says her Labuba dolls are not original

dot image
To advertise here,contact us
dot image