500 രൂപ നോട്ടുകള്‍ 2026ല്‍ പിന്‍വലിക്കുമോ? വ്യക്തത വരുത്തി കേന്ദ്രം

2024-25ലെ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യുന്ന കറന്‍സിയാണ് ഇത്.

dot image

500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കുമെന്നും സെപ്റ്റംബറോടെ ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കേന്ദ്രം തള്ളിയത്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും 500 രൂപ കുറയ്ക്കുന്നതിനുള്ള ആലോചനകള്‍ നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് മൊത്തം വിനിമയത്തിലുള്ള 40ശതമാനത്തിലധികം നോട്ടുകളും അഞ്ഞൂറിന്റേതാണ്. 2024-25ലെ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യുന്ന കറന്‍സിയാണ് ഇത്.

എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ക്കൊപ്പം 100,200 രൂപ നോട്ടുകളും വിതരണം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം.

ഇതിന്റെ ഭാഗമായി എടിഎമ്മുകളില്‍ നിന്ന് നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി 100,200 രൂപ കറന്‍സികള്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. ഇതോടെയാണ് 500 രൂപ നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നതായി അഭ്യൂഹം പരന്നത്.

Content Highlights: Centre Clarifies on Rs 500 Notes Withdrawal

dot image
To advertise here,contact us
dot image