ഒമാനിൽ വാഹനാപകടം: മലയാളി വിദ്യാർത്ഥിനി മരിച്ചു, മാതാപിതാക്കൾക്ക് പരുക്ക്

ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അലേന

ഒമാനിൽ വാഹനാപകടം: മലയാളി വിദ്യാർത്ഥിനി മരിച്ചു, മാതാപിതാക്കൾക്ക് പരുക്ക്
dot image

ഒമാനിലെ സിനാവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ദമ്പതികളുടെ മകൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ സിജു-മോളി ദമ്പതികളുടെ മകൾ അലേന (14) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അലേന.

സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന സിജുവും മോളിയും മകൾ അലേനയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കാണിക്കാൻ കാറിൽ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവിടെ തീവ്രപരിചരണത്തിലാണ്.

അപകടത്തിൽ മരിച്ച അലേനയുടെ മൃതദേഹം നിലവിൽ സിനാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തുടര്‍നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കുടുംബത്തിന് നേരിട്ട വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് പ്രവാസി സമൂഹം.

Content Highlights: A Malayali student has passed away in a road accident in Oman, while her parents sustained injuries. Further details about the accident and the family are awaited.

dot image
To advertise here,contact us
dot image