ടൂറിസ വികസനവും വിദേശ നിക്ഷേപവും ലക്ഷ്യമിട്ട് ഒമാൻ; മസ്‌കറ്റിൽ 12 പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

ഖുറത്തിൽ ഒരുങ്ങുന്ന വാട്ടർഫ്രണ്ട് പദ്ധതി 10 ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്

ടൂറിസ വികസനവും വിദേശ നിക്ഷേപവും ലക്ഷ്യമിട്ട് ഒമാൻ; മസ്‌കറ്റിൽ 12 പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
dot image

മസ്‌കറ്റിൽ ടൂറിസം, വിനോദം, വാണിജ്യം, പൊതുമേഖല എന്നിവയിൽ വൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നാല് വൻകിട വാട്ടർഫ്രണ്ട് പ്രോജക്ടുകൾ ഉൾപ്പെടെ 12 വികസന പദ്ധതികൾ പ്രഖ്യാപിച്ച് ഒമാൻ. സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്ന ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതികൾ അവതരിപ്പിക്കുന്നത്. മസ്‌കറ്റ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതികൾ ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിന്റെ 'അർബൻ ഒക്ടോബർ 2026' ഇവന്റിൽ പ്രദർശിപ്പിക്കുകയും ദീർഘകാല നിക്ഷേപ വ്യവസ്ഥകളിൽ നിക്ഷേപകർക്ക് നൽകുകയും ചെയ്യും. കുറിയാത്ത്, മുത്ര, സീബ്, ഖുറം എന്നീ നാല് തന്ത്രപ്രധാന മേഖലകളിലാണ് പ്രധാന വാട്ടർഫ്രണ്ട് പദ്ധതികൾ വരുന്നത്.

ഖുറത്തിൽ ഒരുങ്ങുന്ന വാട്ടർഫ്രണ്ട് പദ്ധതി 10 ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. നാച്ചുറൽ പാർക്ക്, കണ്ടൽക്കാടുകൾ, ബീച്ച് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയിൽ 1.6 കിലോമീറ്റർ നീളമുള്ള പ്രോമനേഡ്, കിയോസ്‌കുകൾ, കടൽതീര കഫേകൾ, സീസണൽ മാർക്കറ്റ് എന്നിവ ഉണ്ടാകും. അതേസമയം, ചരിത്രപ്രസിദ്ധമായ മുത്ര തുറമുഖത്തിന് സമീപം വാണിജ്യ സമുച്ചയങ്ങൾ, പാർക്കിംഗ്, പൊതു ഇടങ്ങൾ, കരകൗശല-ഭക്ഷണ വിപണികൾ, ചെറിയ ഹോട്ടൽ എന്നിവ ഉൾപ്പെടുത്തി പുതിയ പദ്ധതികൾ നടപ്പിലാക്കും.

സീബിലെ 10 കിലോമീറ്റർ നീളമുള്ള പൊതു കടൽത്തീരത്ത് റസ്റ്റോറന്റുകൾ, വാട്ടർ സ്‌പോർട്‌സ്, കുടുംബ വിനോദ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തി പുതിയ പാത നിർമ്മിക്കുന്നതിനുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. കുറിയാത്തിൽ 16 logic, coastal ലാന്റിൽ 169,150 ചതുരശ്ര മീറ്റർ സ്ഥലം പൊതു പാർക്കിനായി മാറ്റിവെച്ചിട്ടുണ്ട്. നിർദ്ദിഷ്ട പദ്ധതികളുടെ ഡിസൈനുകൾ ഇതിനകം പുരോഗമിക്കുകയാണെന്നും വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ചാണ് സ്ഥലങ്ങൾ വിഭജിച്ചിരിക്കുന്നതെന്നും മസ്‌കറ്റ് മുൻസിപ്പാലിറ്റി നിക്ഷേപ ഉപദേഷ്ടാവ് ഫരീദ് ഖൽഫാൻ അൽ റജീബി വ്യക്തമാക്കി.

മറ്റ് പ്രധാന പദ്ധതികളിൽ മോൾ ഓഫ് ഒമാന് സമീപമുള്ള 'അൽ തലാത്' പ്രോജക്റ്റ് ഉൾപ്പെടുന്നു. വികസന പോർട്ട്‌ഫോളിയോയിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാകുന്ന ഈ പദ്ധതിയിൽ 220 മുറികളുള്ള ഫോർ സ്റ്റാർ ഹോട്ടലും 10,100 ചതുരശ്ര മീറ്റർ ഓഫീസ് ഇടവും ഉൾപ്പെടുന്നു. ഇതിന്റെ നിർമ്മാണത്തിന് നിക്ഷേപകരെ കണ്ടെത്തുകയാണ് അടുത്ത ഘട്ടം. കൂടാതെ ബൗഷർ ഡ്യൂൺസിൽ സാഹസിക വിനോദങ്ങൾ, 600 പേർക്കിരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ, വിസിറ്റർ സെന്റർ, റസ്റ്റോറന്റുകൾ, ഫുഡ് ട്രക്കുകൾ എന്നിവയടങ്ങിയ വിനോദകേന്ദ്രവും ഒരുങ്ങും. ബാക്കി 6 പദ്ധതികളിൽ നിക്ഷേപകർക്ക് സ്വന്തമായി നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരമുണ്ട്.

Content Highlights: Muscat Municipality has announced 12 new development opportunities across Muscat as part of Oman’s efforts to expand tourism and attract private investment. The projects include waterfront developments in Qurum, Muttrah, Seeb and Qurayyat, featuring promenades, restaurants, markets, hotels, public spaces and leisure facilities.

dot image
To advertise here,contact us
dot image