ഒമാനിൽ വൈറൽ പനി വ്യാപിക്കാൻ സാധ്യത; മുൻകരുതൽ വേണമെന്ന് ആരോഗ്യ മന്ത്രാലയം

വർഷം തോറുമുള്ള സീസണൽ പനി തടയുന്നതിന് വാക്സിൻ സ്വീകരിക്കുന്നതും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ ഇരിക്കുന്നതും രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും

ഒമാനിൽ വൈറൽ പനി വ്യാപിക്കാൻ സാധ്യത; മുൻകരുതൽ വേണമെന്ന് ആരോഗ്യ മന്ത്രാലയം
dot image

ഒമാനിൽ പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സാധാരണയായി സെപ്റ്റംബർ മാസം മുതൽ രാജ്യത്ത് സീസണൽ ഇൻഫ്ലുവൻസ അഥവാ പനി പടരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് മേയ് പകുതി വരെ നീണ്ടുനിന്നേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇൻഫ്ലുവൻസ രോഗലക്ഷണങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം ഈ വിവരങ്ങൾ പങ്കുവെച്ചത്.

ഒമാന്റെ ഉപഉഷ്ണമേഖലാ കാലാവസ്ഥ കാരണം വർഷം മുഴുവനും ഇത്തരം വൈറസുകൾ അന്തരീക്ഷത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ കാലാവസ്ഥാ മാറ്റങ്ങൾ കാരണം സെപ്റ്റംബർ മാസത്തോടെയാണ് വൈറസ് വ്യാപനം ശക്തമാകുന്നത്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

വർഷം തോറുമുള്ള സീസണൽ പനി തടയുന്നതിന് വാക്സിൻ സ്വീകരിക്കുന്നതും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ ഇരിക്കുന്നതും രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ചും പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

Content Highlights: Oman's Ministry of Health has warned of a possible spread of viral fever and urged the public to take necessary precautions. Residents have been advised to remain alert and follow recommended health and hygiene measures.

dot image
To advertise here,contact us
dot image