ഗൾഫ് മേഖലയിലെ സുരക്ഷയും വികസനവും: ഒമാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഡോ. എസ് ജയശങ്കർ

പ്രാദേശിക സുരക്ഷയും മേഖലയിലെ സ്ഥിരതയുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

ഗൾഫ് മേഖലയിലെ സുരക്ഷയും വികസനവും: ഒമാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഡോ. എസ് ജയശങ്കർ
dot image

ഗൾഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും വിവിധ വികസന സാധ്യതകളും ചർച്ച ചെയ്ത് ഇന്ത്യയും ഒമാനും. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നയതന്ത്ര ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷയും മേഖലയിലെ സ്ഥിരതയുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

ഒമാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നുവെന്നും ഗൾഫ് മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങളും പരസ്പരം പങ്കുവെച്ചുവെന്നും ഡോ. ജയശങ്കർ വ്യക്തമാക്കി. തുടർന്നും ശക്തമായ ഉഭയകക്ഷി ബന്ധം തുടർന്നു കൊണ്ടുപോകുന്ന കാര്യത്തിൽ ഇരു നേതാക്കളും ധാരണയിലെത്തിയിട്ടുണ്ട്.

ആസിയാൻ കേന്ദ്രീകൃതമായ സഹകരണം, പ്രാദേശിക സ്ഥിരത, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് നയം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഗൾഫിലെയും അതിനോട് ചേർന്നുള്ള സമുദ്ര മേഖലകളിലെയും സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷയും സമുദ്ര സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ചർച്ചയിൽ ഡോ. ജയശങ്കർ എടുത്തുപറഞ്ഞു.

Content Highlights: India's External Affairs Minister Dr. S. Jaishankar met with Oman's Foreign Minister to discuss security and ongoing developments in the Gulf region. The leaders also reviewed bilateral relations and explored ways to enhance cooperation on regional stability, diplomacy, and mutual interests.

dot image
To advertise here,contact us
dot image