

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നേടിയത്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്നിട്ടും സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. സിനിമയുടെ മോശം പ്രതികരണങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ഷേണായ്സ് തിയേറ്റർ ഉടമയായ സുരേഷ് ഷേണായ്.
'കണ്ടന്റിന് മുകളില്‍ സ്റ്റാര്‍ പവര്‍ വന്നതു കൊണ്ടാണ് പേട്രിയറ്റ് വിജയം കാണാതെ പോയത്. മഹേഷ് നാരായണന്റെ സ്ക്രിപ്റ്റിനും മുകളിലേക്ക് താരങ്ങളുടെ സ്റ്റാർഡം പോയി. കളക്ഷനിലും പേട്രിയറ്റ് മോശമായിരുന്നു. ആദ്യ ദിനം നല്ല ഇനിഷ്യൽ കളക്ഷൻ വന്നെങ്കിലും അത്ര ഗംഭീര ബുക്കിംഗ് ഒന്നുമായിരുന്നില്ല. ഇത്രയും താരങ്ങൾ ഉള്ള സ്ഥിതിക്ക് അതിനേക്കാൾ കൂടുതൽ ബുക്കിങ് വരേണ്ടതായിരുന്നു. രണ്ടാം ദിനം മുതൽ കളക്ഷൻ താഴേക്ക് പോയി', സുരേഷ് ഷേണായ്യുടെ വാക്കുകൾ.
പേട്രിയറ്റ് ആഗോള ബോക്സ് ഓഫീസില്‍ 79.91 കോടി നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 36.66 കോടിയും വിദേശത്ത് നിന്ന് 43.25 കോടിയുമാണ് നേടിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം സിനിമ നേടിയത് 61.25 കോടി ആയിരുന്നു. ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. വിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.
Content Highlights: Suresh Shenoy reflects on the commercial failure of Patriot, saying the film's box office collections were poor and dropped significantly from the second day.