ഒമാനിൽ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

ഇസ്‌കിയിലെ ഒരു പാനൽ ബോർഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ഒമാനിൽ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
dot image

ഒമാനിലെ ഇസ്‌കിയിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടക്കാട് പടിക്കൽ വീട്ടിൽ ജനാർദനൻ-നിർമല ദമ്പതികളുടെ മകൻ ജിജേഷ് (49) ആണ് മരണപ്പെട്ടത്. ഇസ്‌കിയിലെ ഒരു പാനൽ ബോർഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

Also Read:

കഴിഞ്ഞ ദിവസം താമസസ്ഥലത്തെ കുളിമുറിയിലാണ് ജിജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദിഷിനയാണ് ഭാര്യ. മകൾ: തന്മയ. നിജേഷ്, ഷിജേഷ് എന്നിവർ സഹോദരങ്ങളാണ്.

Content Highlights: A Malayali expatriate has been found dead at his accommodation in Oman. Local authorities are handling the case and completing the necessary legal formalities while inquiries continue into the cause of death.

dot image
To advertise here,contact us
dot image