

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദി അറേബ്യയില്‍ 69 പുതിയ തസ്തികകളില്‍ കൂടി 100 ശതമാനം സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു. ഇത്തരം മേഖലകളില്‍ ഇനി മുതല്‍ സ്വദേശികളെ മാത്രമ നിയമിക്കാന്‍ പാടുള്ളുവെന്ന് മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ പറയുന്നു.
വിവിധ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ട്രാന്‍സ്ലേറ്റര്‍, ഡാറ്റ എന്‍ട്രി, ക്ലര്‍ക്ക്, അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് തുടങ്ങി വിവിധ തസ്ഥികകളാണ് പൂര്‍ണമായും സൗദി പൗരന്മാര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള തസ്തികകളില്‍ ഒരാള്‍ മാത്രം ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പ്രവാസികള്‍ ധാരാളമായി ജോലി ചെയ്യുന്ന പല സുപ്രധാന തസ്തികകളും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
Content Highlights: Saudi Arabia introduces Saudization policy in various job sectors, aiming to prioritize local employment. The move is expected to affect expatriate workers across industries.