ഒമാനിൽ മഴയ്ക്ക് ശമനമില്ല; വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

ഒമാനിൽ മഴയ്ക്ക് ശമനമില്ല; വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
dot image

മിന്നല്‍ പ്രളയം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒമാനില്‍ മഴക്ക് ശമനമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മുസന്ദം, അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ബത്തിന, അല്‍ ദഹിറ, അല്‍ ദഖിലിയ എന്നിവിടങ്ങള്‍ക്ക് പുറമെ മസ്കറ്റ്, സൗത്ത് അല്‍ ബത്തിന, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, അല്‍ വുസ്ത തുടങ്ങിയ ഗവര്‍ണറേറ്റുകളിലും ശക്തമായ മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Also Read:

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണം അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കണം. വാഹനം ഓടിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.

Content Highlights: Oman continues to witness heavy rainfall with no relief in sight. Authorities have warned that rains may intensify in the coming days.

dot image
To advertise here,contact us
dot image