ഇഫ്താർ സം​ഗമം സംഘടിപ്പിച്ച് കണ്ണൂര്‍ പ്രവാസി കണക്ട് ഒമാന്‍

മാനിലെ കെഎംസിസി നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ റയീസ് അഹമദ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഇഫ്താർ സം​ഗമം സംഘടിപ്പിച്ച് കണ്ണൂര്‍ പ്രവാസി കണക്ട് ഒമാന്‍
dot image

ഒമാനിലെ കണ്ണൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ കണ്ണൂര്‍ പ്രവാസി കണക്ട് ഒമാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ലയിലെ ഒയാസിസ് ബാഡ്മിന്റന്‍ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ ഒമാനിലെ കെഎംസിസി നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ റയീസ് അഹമദ് മുഖ്യാതിഥിയായി പങ്കെടുത്തു.

ലോകം മുഴുവന്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഇക്കാലത്ത് പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം സംഗമങ്ങള്‍ ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ ഭാരവാഹികളായ സന്തോഷ്‌കുമാര്‍, നൗഷാദ് കാക്കേരി, താജുദ്ദീന്‍, അജയന്‍ പൊയ്യാറ,സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Content Highlights: Kannur Pravasi Connect Oman organizes an Iftar gathering, bringing together the Indian expatriate community during Ramadan.

dot image
To advertise here,contact us
dot image