ഡോണൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുധാരിയെ വെടിവെച്ച് കൊന്നു

പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് ആക്രമണം നടന്നത്

ഡോണൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുധാരിയെ വെടിവെച്ച് കൊന്നു
dot image

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച തോക്കുധാരിയെ വെടിവെച്ച് കൊന്നു. ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് തോക്കുധാരി അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. അക്രമിയുടെ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

ട്രംപ് പലപ്പോഴും വാരാന്ത്യങ്ങളില്‍ സമയം ചെലവഴിക്കാനായി മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് എത്താറുണ്ട്. എന്നാല്‍ സംഭവ സമയത്ത് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു. തോക്കുധാരി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് പിന്നാലെ ട്രംപിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവെയ്ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് ആക്രമണം നടന്നത്. ഏകദേശം 20 വയസുള്ളയാളാണ് അക്രമിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ആക്രമണത്തിന്റെ ലക്ഷ്യവും അന്വേഷിച്ച് വരികയാണെന്ന് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി.

Content Highlight; Armed Man Shot Dead After Entering Security Perimeter Near Trump’s Florida Home

dot image
To advertise here,contact us
dot image