

ഒമാനില്‍ പ്രാദേശിക കറന്‍സി വ്യാജമായി നിര്‍മിച്ച പ്രവാസി അറസ്റ്റില്‍. മുസന്നയിലെ ഒരു വാണിജ്യ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തിരുന്ന ഏഷ്യന്‍ സ്വദേശിയാണ് വ്യാജ കറൻസി നിര്‍മിച്ചത്. വിവിധ റീട്ടെയില്‍ സ്ഥാപനങ്ങള്‍ വഴിയും ഇയാള്‍ വ്യാജ നോട്ടുകള്‍ വിതരണം ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നോട്ടുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുജനങ്ങളോടും രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളോടും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.
Content Highlights: An expatriate has been arrested in Oman's Musannah region for counterfeiting local currency. The individual, an Asian national, allegedly used their position at a commercial outlet to produce and distribute fake banknotes.