തണുപ്പകറ്റാൻ ഹെവി ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; വടകര സ്വദേശിക്ക് ഒമാനിൽ ദാരുണാന്ത്യം

ഹീറ്ററിൽനിന്നുള്ള പുക ശ്വസിച്ചതാണ് മരണമെന്നാണ് പ്രാഥമിക നിഗമനം

തണുപ്പകറ്റാൻ ഹെവി ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; വടകര സ്വദേശിക്ക് ഒമാനിൽ ദാരുണാന്ത്യം
dot image

ഫുജൈറ: കോഴിക്കോട് വടകര സ്വദേശിക്ക് ഒമാനിൽ ദാരുണാന്ത്യം. വടകര വള്ളിക്കാട് സ്വദേശിയായ 28 കാരൻ അൻസാർ ആണ് മരിച്ചത്. തണുപ്പകറ്റാൻ ഹെവി ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങിയ അൻസാർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഹീറ്ററിൽനിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാവിലെയാണ് അൻസാർ ജോലിചെയ്യുന്ന ട്രക്കിനകത്ത് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Content Highlights: Kozhikode Vadakara native dies tragically in oman

dot image
To advertise here,contact us
dot image