മിനിമം വേതന നയം പുനപരിശോധിക്കണം; ആവശ്യവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

മാന്യമായ ജീവിത നിലവാരം കൈവരിക്കുന്ന രീതിയിൽ മിനിമം വേതനം ഉയർത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതും വിപണി സംവിധാനങ്ങൾക്കും നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങൾക്കും അനുസൃതമായി ഏതെങ്കിലും വർധനവിന്റെ തോത് ക്രമീകരിക്കുന്നതിനായി ശ്രമിക്കുമെന്നും ഇതിൽ പറയുന്നു

മിനിമം വേതന നയം പുനപരിശോധിക്കണം; ആവശ്യവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
dot image

ഒമാനിൽ മിനിമം വേതന നയം പുനപരിശോധിക്കുകയാണെന്ന് തൊഴിൽ മന്ത്രി ഹിസ് എക്സലൻസി പ്രൊഫ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവൈൻ, ഷൂറ കൗൺസിലിനെ അറിയിച്ചു. സാമ്പത്തികമായിട്ടുള്ള സാഹചര്യങ്ങളും തൊഴിൽ വിപണിയും കണക്കിലെടുത്ത് ഉത്പ്പാദന പങ്കാളികളുമായി കൂടിയാലോചനയ്ക്കും പുതിയ അവലോകനത്തിനുമായി മന്ത്രാലയം അയച്ചിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

മാന്യമായ ജീവിത നിലവാരം കൈവരിക്കുന്ന രീതിയിൽ മിനിമം വേതനം ഉയർത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതും വിപണി സംവിധാനങ്ങൾക്കും നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങൾക്കും അനുസൃതമായി ഏതെങ്കിലും വർധനവിന്റെ തോത് ക്രമീകരിക്കുന്നതിനായി ശ്രമിക്കുമെന്നും ഇതിൽ പറയുന്നു. തൊഴിൽ മന്ത്രാലയം ഈ നിർദ്ദേശത്തിന്റെ അവലോകനം ഇതിനകം പൂർത്തിയാക്കി വീണ്ടും സമർപ്പിച്ചിട്ടുണ്ടെന്നും വരും കാലയളവിൽ യോഗ്യതയുള്ള അധികാരികളിൽ നിന്ന് അംഗീകാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ സ്ഥിരതയും ഉത്പ്പാദന ക്ഷമതയും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിശാലമായ തൊഴിൽ-വിപണി പരിഷ്കാരങ്ങളുടെ ഭാഗമായി, വേതന ക്രമീകരണം സംബന്ധിച്ച ഏതൊരു തീരുമാനവും തൊഴിലാളികളുടെ ക്ഷേമത്തെ സാമ്പത്തിക സുസ്ഥിരതയുമായും സ്വകാര്യമേഖലയിലെ മത്സരക്ഷമതയുമായും സന്തുലിതമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Oman’s Ministry of Labour has called for a review of the country’s minimum wage policy. The ministry stated that reassessing the existing framework is necessary to address current labour and economic conditions. The demand signals possible policy changes aimed at improving wage structures in the Sultanate.

dot image
To advertise here,contact us
dot image