കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

നിരവധി വിമാനക്കമ്പനികൾ അവരുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്
dot image

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുക്കുന്നത്. ഇതോടെ വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാസമയത്ത് യാത്രക്കാർക്ക് നിരവധി സൗകര്യങ്ങൾ ലഭ്യമാകും.

ശൈത്യകാല സീസണിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ സംയുക്ത വിമാന സംവിധാനമാണ് ഈ സീസണിൽ സജ്ജമാക്കിയിരിക്കുന്നത്. നിരവധി വിമാനക്കമ്പനികൾ അവരുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഫ്ലൈ അരിസ്റ്റാൻ - കസാഖ്സ്ഥാനിലെ അക്ടൗവിൽ നിന്ന് ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിച്ചു. ഇത് മധ്യേഷ്യയിലേക്ക് പുതിയ യാത്ര സംവിധാനങ്ങൾ ഒരുക്കുന്നു.

Also Read:

ഓസ്ട്രിയൻ എയർലൈൻസ് - ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നിന്നുള്ള പ്രതിദിന സർവീസുകൾ ഓസ്ട്രേിയൻ എയർലൈൻസ് പുനരാരംഭിച്ചിട്ടുണ്ട്. ഇത് മധ്യ യൂറോപ്പിലേക്ക് ആവശ്യത്തിന് സർവീസുകൾ ഉറപ്പാക്കുന്നു.

ബ്രിട്ടീഷ് എയർവേയ്‌സ് - ലണ്ടൻ ഹീത്രൂവിൽ നിന്നുള്ള എ380 വിമാന സർവീസുകൾ പുനസ്ഥാപിച്ചു.

വാരാഷ് എയർലൈൻ - ഇറാനിലെ സാരിയിൽ നിന്ന് ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിച്ചു.

ഫ്ലൈ ജിന്ന - ലാഹോറിൽ നിന്ന് ആഴ്ചയിൽ രണ്ട് സർവീസുകൾ കൂടി കൂട്ടിചേർത്തു.

Content Highlights: Dubai airports expand network as winter travel peaks

dot image
To advertise here,contact us
dot image